മല്ലപ്പള്ളി യുപിഎഫ് കൺവൻഷനും റൂബി ജൂബിലി സമ്മേളനവും വെള്ളിയാഴ്ച്ച ആരംഭിക്കുന്നു


മല്ലപ്പള്ളി യുപിഎഫ് കൺവൻഷനും റൂബി ജൂബിലി സമ്മേളനവും വെള്ളിയാഴ്ച്ച ആരംഭിക്കുന്നു

മല്ലപ്പള്ളി: മല്ലപ്പള്ളി യുപിഎഫ് 23-മത് കൺവൻഷനും പെന്തക്കോസ്തു സംയുക്ത പ്രവർത്തനങ്ങൾ മല്ലപ്പള്ളിയിൽ 40 വർഷം പിന്നിട്ടതിന്റെ റൂബി ജൂബിലി സമ്മേളനവും 20 വെള്ളിയാഴ്ച്ച വൈകിട്ട് 6 ന് തുരുത്തിക്കാട് - മധുരംപൊയ്കയിൽ ഗ്രൗണ്ടിൽ ആരംഭിച്ച് 22 ഞായർ വൈകിട്ട് അവസാനിക്കും.

പാസ്റ്റർ റ്റി.വി പോത്തൻ ( യുപിഎഫ് പ്രസിഡന്റ്‌) ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ പി.സി ചെറിയാൻ, ഷിബിൻ സാമുവേൽ, പോൾ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.

ശനിയാഴ്ച്ച വൈകിട്ട് നടക്കുന്ന റൂബി ജൂബിലി സമ്മേളനത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥി ആയിരിക്കുമെന്ന് ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി ജോസഫ് അറിയിച്ചു. അനിൽ അടൂർ ഗസ്റ്റ് സിങ്ങർ ആയിരിക്കും.

50 അംഗ കമ്മിറ്റി വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

പാസ്റ്റർമാരായ സാം പി ജോസഫ്, റ്റി എം വറുഗീസ് എന്നിവർ ജനറൽ കൺവീനേഴ്സായി പ്രവർത്തിക്കുന്നു.