ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന് പുതിയ നേതൃത്വം

ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന് പുതിയ നേതൃത്വം

 പാസ്റ്റർ പി.വി. ഉമ്മൻ പ്രസിഡൻ്റ് 

ദോഹ: ഖത്തറിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ വാർഷിക ജനറൽ ബോഡി 2026-27 പ്രവർത്തന വർഷത്തിലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പാസ്റ്റർ സാം റ്റി. ജോർജ് അധ്യക്ഷത വഹിച്ചു.

പ്രസിഡൻറ്: പാസ്റ്റർ പി.വി. ഉമ്മൻ (ദോഹ ഐപിസി), സെക്രട്ടറി: കെൻ അൽഫോൺസ് (ബഥേൽ എ ജി), ജോ . സെക്രട്ടറി: ബിജോയ് കെ. ജോയി (ക്യൂ.പി.ഫ് ഐപിസി), ട്രഷറർ: റെജി വർഗീസ് (ശാലേം ഐപിസി), പാസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി : പാസ്റ്റർ മാത്യു പി. കുര്യൻ (ഐപിസി ഫെയ്ത്ത് സെൻ്റർ), ഗുഡ്സമരിറ്റൺ കോർഡിനേറ്റർ: പാസ്റ്റർ റെജി കെ. ബഥേൽ (ബെർഷേബാ പെന്തെക്കോസ്ത്) , വി.ബി .എസ് കോഡിനേറ്റർ: പാസ്റ്റർ റോയി വർഗീസ് (ദോഹ എജി) , ഓഡിറ്റർ: സിഞ്ചു ചെറിയാൻ (ന്യൂ ഇന്ത്യ ചർച്ച്) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്കായി പാസ്റ്റർ പി .എം ജോർജ് പ്രാർത്ഥിച്ചു.