എ.ജി. റിവൈവൽ പ്രയർ നിലയ്ക്കാതെ ഒരു വർഷം പിന്നിടുന്നു

എ.ജി. റിവൈവൽ പ്രയർ  നിലയ്ക്കാതെ ഒരു വർഷം പിന്നിടുന്നു

സെപ്തംബർ 24 മുതൽ 30 വരെ ഗ്ലോബൽ ഫാസ്റ്റിംഗ് പ്രയർ 

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ നിലയ്ക്കാതെ ഒരു വർഷം പിന്നിടുന്നതിൻ്റെ ഭാഗമായി 7 ദിവസത്തെ ഉപവാസ പ്രാർത്ഥന

'ഗ്ലോബൽ ഫാസ്റ്റിംഗ് പ്രയർ ' സെപ്തംബർ 24 മുതൽ 30 വരെ സൂം പ്ലാറ്റ്ഫോമിൽ ക്രമീകരിച്ചിരിക്കുന്നു. ദിവസവും ഇന്ത്യൻ സമയം രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 8 മുതൽ 10 വരെയും വിശേഷാൽ യോഗങ്ങളും ബാക്കി സമയങ്ങളിൽ പതിവുയോഗങ്ങളും നടക്കും.

പകൽ നടക്കുന്ന ധ്യാനയോഗങ്ങളിൽ പാസ്റ്റർ ആർ.വി. ജോയി, ഷാജൻ ജോൺ ഇടയ്ക്കാട്, സിസ്റ്റർ റാണി സിജു, സിസ്റ്റർ സോജി സാംസൺ, പാസ്റ്റർ ജോസ് മത്തായി, പാസ്റ്റർ ജെ.ജോൺ എന്നിവർ ഓരോ ദിവസങ്ങളിലും സന്ദേശം നല്കും. പാസ്റ്റർമാരായ ഡി. കുമാർ ദാസ്, റെജി ശൂരനാട്, സിസ്റ്റർ സാൻ്റി കെ.കോശി, പാസ്റ്റർമാരായ ഇസഡ്.എബ്രഹാം ബി.കെ.സാൻ്റോ, കെ.സി.കുര്യാക്കോസ് എന്നിവർ അദ്ധ്യക്ഷത വഹിക്കും.

പാസ്റ്റർമാരായ ജെസ്റ്റിൻ രാജസ്ഥാൻ, റോബിൻ ചുങ്കപ്പാറ, ആൽബിൻ അനിൽ ഉദയ്പൂർ, അനിൽ ഡാനിയേൽ ബഹ്റിൻ, സുനിൽകുമാർ മാവിളക്കടവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീമുകൾ സംഗീതാരാധന നയിക്കും.

വൈകിട്ട് 8 മുതൽ 10 വരെ നടക്കുന്ന സ്തോത്ര - സമർപ്പണ യോഗങ്ങളിൽ പാസ്റ്റർമാരായ സഖറിയ എബ്രഹാം ദുബായ്, പി.എം.ജോർജ് ഖത്തർ, തോമസ് ഫിലിപ്പ് പുനലൂർ, പി.കെ.ജോസ് തിരുവനന്തപുരം, ഡോ.ഐസക് വി.മാത്യൂ കായംകുളം, സുവി.സാജു ജോൺ മാത്യു, പാസ്റ്റർ ടി.ജെ. സാമുവേൽ പുനലൂർ എന്നിവർ മുഖ്യസന്ദേശം നല്കും. 

പാസ്റ്റേഴ്സ് ഐജു കുര്യാക്കോസ് കുമിളി, ടി.എസ്.സ്റ്റുവർട്ട് തിരുവനന്തപുരം, അജി കെ.ജോൺ കൊല്ലം, ബിജുമോൻ മൈക്കിൾകോട്ടയം, ജോസ് ജോർജ് കുവൈറ്റ്, ഷാജൻ ജോൺ ഇടയ്ക്കാട്, ജോമോൻ കുരുവിള എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷത വഹിക്കും.

ജോജി തോമസ് & ടീം കാനഡ, ബഥേൽ എ ജി ഖത്തർ, പാസ്റ്റർ ജാക്സൺ അയർലൻഡ്, കരിസ്മ വോയിസ്, എറണാകുളം, ബ്രദർ മാത്യു & സിസ്റ്റർ സൂന കാനഡ, ബ്രദർ ബിജോ ജി ബാബു ബഹ്റിൻ, എ ജിബഹ്റിൻ ക്വയർ എന്നിവർ ഗാനശുശ്രൂഷ നയിക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ ഒരു വർഷംപിന്നിടുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു. 

ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

Zoom ID: 89270649969

പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ

ttps://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ),ഡി.കുമാർ ദാസ് 

(വൈസ് ചെയർമാൻ), ഇസഡ്. ഏബ്രഹാം (സെക്രട്ടറി),കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), ആർ.വി.ജോയി ( കമ്മിറ്റി മെമ്പർ),റെജി ശൂരനാട് ( കമ്മിറ്റി മെമ്പർ) ബൈജു കെ. സാൻ്റോ ( കമ്മിറ്റി മെമ്പർ), ജോസ് മത്തായി ( കമ്മിറ്റി മെമ്പർ), എന്നിവർ നേതൃത്വം നല്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 

പാസ്റ്റർ ജോമോൻ കുരുവിള (ചെയർമാൻ) 6235355453 പാസ്റ്റർ ഇസഡ് എബ്രഹാം സെക്രട്ടറി (9447223957)

Advertisement

Advertisement