വചനഘോഷണവും സംഗീത വിരുന്നും നവംബർ 6 മുതൽ നൂറനാട്ടിൽ
നൂറനാട്: ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് നൂറനാടും, ജി എൻ എസ് ബാൻഡ് അടൂരും സംയുക്തമായി ഒരുക്കുന്ന ത്രിദിന വചനഘോഷണവും സംഗീത വിരുന്നും നവംബർ 6, 7, 8 തീയതികളിൽ നൂറനാട് വാലുകുറ്റിയിൽ നടക്കും. വൈകുന്നേരം 6 മുതൽ രാത്രി 9 വരെയാണ് മീറ്റിംഗ്. പാസ്റ്റർ വർഗ്ഗീസ് ജോൺ നേതൃത്വം നൽകും. പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ ജോസ്. ടി ജോർജ്ജ്, പാസ്റ്റർ ആന്റണി ഫ്രാൻസിസ്, പാസ്റ്റർ സുജിത് സാമുവേൽ, പാസ്റ്റർ തങ്കച്ചൻ ജോൺ എന്നിവർ പ്രസംഗിക്കും. ജി എൻ എസ് ബാൻഡ് സംഗീത ശുശ്രൂഷ നയിക്കും.
Advertisement


























