ഇമ്മാനുവൽ മിഷൻ ടീമിന്റെ 'പ്രെയർ & വർഷിപ്പ്' ലൈവ് ശുശ്രൂഷകൾ; ക്രിസ്തീയ ഗാനങ്ങൾ ആലപിക്കാനും ദൈവവചനം പങ്കുവെക്കാനും സുവർണ്ണാവസരം
അങ്കമാലി: അങ്കമാലി അഴകം കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഇമ്മാനുവൽ മിഷൻ ടീം ആത്മീയ നിറവോടെ ഒരുക്കുന്ന 'പ്രെയർ & വർഷിപ്പ്' പരിപാടികളിലേക്ക് വിശ്വാസികൾക്ക് അവസരം. ക്രിസ്തീയ ഗാനങ്ങൾ ആലപിക്കാനും ദൈവവചനം പങ്കുവെക്കാനും ആഗ്രഹിക്കുന്നവർക്കായി ഇമ്മാനുവൽ മിഷൻ ചാനൽ ഒരു സുവർണ്ണാവസരമാണ് ഒരുക്കുന്നത്.
എല്ലാ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലും വൈകുന്നേരം 7 മുതൽ മുതൽ രാത്രി 8.30 വരെയായിരിക്കും ചാനലിലൂടെയുള്ള ലൈവ് സംപ്രേഷണം. ലൈവ് ശുശ്രൂഷകളിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമായിരിക്കും അവസരം. കൂടാതെ മറ്റ് ആത്മീയ പരിപാടികൾ റെക്കോർഡ് ചെയ്ത് സംപ്രേഷണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ദൈവം നൽകിയ അനുഗ്രഹീതമായ ഗാനങ്ങളും ദൈവവചന സന്ദേശങ്ങളും അനേകരിലേക്ക് എത്തിക്കാൻ താല്പര്യമുള്ളവർക്ക് ഈ ആത്മീയ കൂട്ടായ്മയുടെ ഭാഗമാകാം. വിവരങ്ങൾക്ക്: 94477 15336, 97473 68815

