ഐപിസി സണ്ടേസ്കൂൾസ്: ബിരുദദാനം ജൂൺ 20 ന്

ഐപിസി സണ്ടേസ്കൂൾസ്: ബിരുദദാനം  ജൂൺ 20 ന്

കുമ്പനാട്: ഐപിസി സണ്ടേസ്‌കൂൾസ് അസോസിയേഷൻ കേരളാ സ്റ്റേറ്റ് ബിരുദദാന ശുശ്രൂഷ ജൂൺ 20 ന് രാവിലെ 9 മുതൽ കുമ്പനാട് ഹെബ്രോൻ പാരീഷ് ഹാളിൽ നടക്കും. അസോസിയേഷൻ്റെ പാഠ്യപദ്ധതി അനുസരിച്ച് 15-ാം ക്ലാസ് വരെ വിജയകരമായി പഠനം പൂർത്തിയാക്കിയ 75 കുട്ടികൾക്കാണ് ബിരുദം നൽകുന്നത്.

ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബിൻ്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യും. സണ്ടേസ്കൂൾസ് അസോസിയേഷൻ പാസ്റ്റർ ഡിലുജോൺ മുഖ്യസന്ദേശം നൽകും. പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, കെ പി കുര്യൻ, ബ്രദർ ജയിംസ് ജോർജ് , സ്റ്റെർല ലൂക്ക് എന്നിവ അതിഥികളായി പങ്കെടുക്കും. സണ്ടേസ്‌കൂൾ അസോസിയേഷൻ ഭാരവാഹികളായ പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ, സണ്ണി ഏബ്രഹാം, പാസ്റ്റർ തോമസ് ജോർജ്, ഫിന്നി പി മാത്യു എന്നിവർ നേതൃത്വം നൽകും.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement