അമ്പതിൻ്റെ നിറവിൽ ആലപ്പുഴ വെസ്റ്റ് സെന്റർ കൺവെൻഷൻ

അമ്പതിൻ്റെ നിറവിൽ ആലപ്പുഴ വെസ്റ്റ് സെന്റർ കൺവെൻഷൻ
ജൂബിലി കൺവെൻഷൻ പോസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജ് സജി മത്തായി കാതേട്ടിനു നൽകി പ്രകാശനം ചെയ്യുന്നു

ആലപ്പുഴ:  ആലപ്പുഴ സെന്റർ രൂപീകരണം പ്രാപിച്ചിട്ട് 50 വർഷങ്ങൾ, ഇതൊടനുബന്ധിച്ചു സുവർണ്ണ ജൂബിലി കൺവെൻഷൻ 2024 ജനുവരി 24 മുതൽ 28 വരെ ആലപ്പുഴ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ് ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ വത്സൻ എബ്രഹാം, ഫിലിപ്പ് പി തോമസ്. ബാബു ചെറിയാൻ, പ്രിൻസ് തോമസ് റാന്നി, ഡോ. രാജു എം. തോമസ്, ഡോ. എബി പി. മാത്യു, അനിൽ കൊടിത്തോട്ടം, അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. 

സെന്റർ മാസയോഗത്തിൽ ജൂബിലി കൺവെൻഷൻ ബ്രോഷർ ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റും ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം ജോർജ് സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ടിനു നൽകി പ്രകാശനം നൽകി. 

കൺവൻഷനോട്‌ അനുബന്ധിച്ചു മിഷൻ ചലഞ്ച് , ഗോൾഡൻ ജുബിലി മന്ദിരം, വാഹന റാലി, സൺ‌ഡേ സ്‌കൂൾ, പി വൈ പി എ, വുമൺസ് ഫെല്ലോഷിപ്പ് സമ്മേളനങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഹോളി ഹാർപ്സ് ചെങ്ങന്നൂർ സംഗീത ശുശ്രൂഷ നിർവഹിക്കും.

1990 -91 കാലയളവിൽ ആലപ്പുഴ വെസ്റ്റ് & ഈസ്റ്റ്‌ സെന്റർ എന്നിങ്ങനെ വിഭാവനം ചെയ്തു. ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ ആരംഭത്തിൽ 5 സഭകളും ഔട്ട്‌ സ്റ്റേഷൻ പ്രവർത്തനങ്ങൾ ഉൾപ്പെടെ പത്തിൽ താഴെ ആയിരുന്നു വേലസ്ഥലങ്ങൾ, ഇന്ന് കേരളത്തിലെ തന്നെ മൂന്നാമത്തെ വലിയ സെന്ററായി 70 സുവിശേഷ ശുശ്രൂഷകരും, 55ൽ പരം സഭകളും തീരദേശത്തും കുട്ടനാട്ടിലുമുണ്ട്.

ഐപിസി സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരായ ജോസ് ജോൺ കായംകുളം, വെസ്‌ലി പി. എബ്രഹാം, പി.വൈ.പി.എ കേരള സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, പാസ്റ്റർമാരായ സെന്റർ സെക്രെട്ടറി മനു വർഗീസ്, അസ്സോസിയേറ്റ് ഡി. മിനിസ്റ്റർ എൻ. സ്റ്റീഫൻ, വൈസ് പ്രസിഡന്റ് തോമസ് ചാണ്ടി, ജോയിന്റ് സെക്രട്ടറി കെ. ജോയ്, ട്രഷറർ സൈമൺ തോമസ് എന്നിവർ പങ്കെടുത്തു.

Advertisement