പാസ്റ്റർ ഭക്തവത്സലന്റെ സംഭാവനകൾ ക്രൈസ്തവ കൈരളി ഒരിക്കലും മറക്കില്ല

പാസ്റ്റർ ബാബു എബ്രഹാം (കോഴിക്കോട്) അനുസ്മരിക്കുന്നു

പാസ്റ്റർ ഭക്തവത്സലന്റെ സംഭാവനകൾ ക്രൈസ്തവ കൈരളി ഒരിക്കലും മറക്കില്ല

പാസ്റ്റർ ഭക്തവത്സലന്റെ സംഭാവനകൾ ക്രൈസ്തവ കൈരളി ഒരിക്കലും മറക്കില്ല

പാസ്റ്റർ ബാബു എബ്രഹാം (കോഴിക്കോട്) അനുസ്മരിക്കുന്നു  

ക്രൈസ്തവ ലോകത്തിന്നു പ്രിയങ്കരനായിരുന്ന മധുര ഗായകനായിരുന്നു പാസ്റ്റർ ഭക്തവത്സലൻ. 1971 കാലഘട്ടത്തിൽ, എന്റെ ശുശ്രൂഷയുടെ പ്രാരംഭ സമയം, പരിമിതമായ സാഹചര്യത്തിൽ, ഞാൻ സംഘടിപ്പിച്ച ലളിതമായ കൺവൻഷനുകളിൽ അദ്ദേഹം വന്നു പാടിയതും കേൾവിക്കാർ ആകൃഷ്ടരായതും, ചില ദിവസങ്ങൾ ഒരുമിച്ചു താമസിച്ച നല്ല അനുഭവങ്ങളും ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്ന സംഭവങ്ങളാണ്. തലയോലപ്പറമ്പ്, വടയാർ, വൈക്കം എന്നീ സ്ഥലങ്ങളിൽ അദ്ദേഹവും സുവി. ജെയിംസും ഗാനങ്ങൾ ആലപിച്ചപ്പോൾ ലഭിച്ച നാട്ടുകാരുടെ കൈയടിയും പ്രോത്സാഹനവും ശ്രദ്ധേയമായിരുന്നു. 

'ദൂരെ ആ കാൽവറിയിൽ കേൾക്കുന്നു ഞാൻ ഇമ്പ ശബ്ദം', 'കാണുന്നു ഞാൻ നിന്റെ രൂപം' എന്നീ ഗാനങ്ങൾ കേൾവിക്കാരുടെ ആഗ്രഹപ്രകാരം പല പ്രാവശ്യം ആലപിച്ചതും ഞാൻ ഇടയ്ക്കു ഓർക്കാറുണ്ട്. ജീവിതം യേശുക്രിസ്തുവിനു വേണ്ടി സമര്‍പ്പിച്ചപ്പോള്‍ ആത്മനിറവിന്‍റെ ഗാനങ്ങള്‍ അദ്ദേഹത്തിലൂടെ ജന്മം കൊണ്ടു. 1969 മുതല്‍ കണ്‍വന്‍ഷന്‍ വേദികളില്‍ ഭക്തവത്സലന്‍ ഭക്തിഗാനങ്ങള്‍ ആലപിക്കാൻ ആരംഭിച്ചു. 

ഭക്തവത്സലന്‍റെ തൂലികയില്‍ നിന്നും ജന്മംകൊണ്ട പരിശുദ്ധന്‍ മഹോന്നത ദേവന്‍, ആരാധ്യനെ സമാരാധ്യനെ, ആശ്രയം ചിലര്‍ക്കു, പാഹിമാം ജഗദീശ്വരാ, ഉയര്‍ന്നിതാ വാനില്‍, യഹോവെ നീ എന്നെ ശോധന ചെയ്തു എന്നു തുടങ്ങി ഭക്തിയുടെയും വിശ്വാസത്തിന്‍റെയും തനിമ ഗാനങ്ങള്‍ എന്നെ വളരെ ആകർഷിച്ചിട്ടുണ്ട്.

50  വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രൈസ്തവ സംഗീത രംഗത്ത് യാതൊരു പുരോഗതിയും അവകാശപ്പെടുവാന്‍ ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ ഒരു ഹാര്‍മോണിയവും വായിച്ച് സുവിശേഷ വേദികളില്‍ പാടുവാന്‍ ആരംഭിച്ച അദ്ദേഹം സുവിശേഷീകരണത്തില്‍ ക്രൈസ്തവ സംഗീതത്തെ കൈപിടിച്ചുയര്‍ത്തി. അദ്ദേഹം നൽകിയ സംഭാവനകൾ ക്രൈസ്തവ കൈരളി ഒരിക്കലും മറക്കില്ല.

അദ്ദേഹത്തിന്റെ വേർപാടിൽ ഞാൻ ദുഃഖമുള്ളപ്പോഴും, വിട്ടു പിരിഞ്ഞാൽ ക്രിസ്തുവിനോടു കൂടെ എന്നതിനാൽ സന്തോഷിക്കുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കുമാറാകട്ടെ.