Featured Article

Featured Article

 • ഗില്ഗാൽ ഫെലോഷിപ്പ് അബുദാബി പിവൈപിഎ ഒരുക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് ഓഗസ്റ്റ് 20ന്

  അബുദാബി: ഐപിസി ഗില്ഗാൽ ഫെലോഷിപ്പ് അബുദാബി പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ചിൽഡ്രൻസ് ഫെസ്റ്റ് ഓഗസ്റ്റ് 20ന് ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ (യു.എ.ഇ സമയം) നടക്കും. പ്രോഗ്രാമിന് തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകും. സഭ ശുശ്രൂഷകനും ഐപിസി കണ്ണൂർ സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ എം.ജെ ഡൊമിനിക് പ്രാർത്ഥിച്ച് ആരംഭിക്കും. പി വൈ പി എ ഭാരവാഹികൾ നേതൃത്വം നൽകും. വിവരങ്ങൾക്ക്: ജോർജ് ജോ മത്ത്യു : 0529090477

 • ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിന് അനുഗ്രഹ സമാപ്തി

  ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിന് അനുഗ്രഹ സമാപ്തി ക്രൈസ്തവ എഴുത്തുകാർ ദൈവരാജ്യത്തിൻ്റെ ദൂതുവാഹികളായിരിക്കണം: ഡോ. സിനി ജോയ്സ് മാത്യു ബെംഗളൂരു: “ക്രൈസ്തവ എഴുത്തുകാർ ദൈവരാജ്യത്തിൻ്റെ ദൂതുവാഹികളും മീഡിയ ആ ദൂതുവാഹികളുടെ കാഹളവുമാണന്ന് ഡോ. സിനി ജോയ്സ് മാത്യൂ പറഞ്ഞു. ബെംഗളൂരുവിലെ ക്രൈസ്തവ – പെന്തെക്കൊസ്ത് പത്രപ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബിസിപിഎ) 18-ാമത് വാർഷികവും ബിസിപിഎ ന്യൂസ് വാർത്താപത്രികയുടെ രണ്ടാമത് വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവം പറയുന്നതല്ലാതെ മറ്റൊന്നും ക്രൈസ്തവ എഴുത്തുകാർ എഴുതരുതെന്നും കാഹളങ്ങൾ തിരുഹിതത്തിനെതിരായി ശബ്ദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബിസിപിഎ പ്രസിഡൻ്റ് ചാക്കോ കെ തോമസിൽ നിന്നും കാർട്ടൂണിസ്റ്റ് അഭിലാഷ് ജേക്കബ് അവാർഡ് ഏറ്റ് വാങ്ങുന്നു പുതിയ നിയമത്തിൻ്റെ ഏറ്റവും കാതലായ ആശയമാണ് “ദൈവരാജ്യം”. അത് അത്യുന്നനായ ദൈവത്തിൻ്റെ മഹത്വപൂർണ്ണമായ പദ്ധതിയാണ്. പക്ഷേ പെന്തെക്കോസ്ത് സമൂഹം ഇന്ന് പ്രസംഗിക്കുവാനും ധ്യാനിക്കുവാനും ബോധപൂർവ്വം മറന്നുകളഞ്ഞ വിഷയമാണ് അത്. കാരണം ദൈവരാജ്യം എന്ന പദത്തിൻ്റെ അർത്ഥം ദൈവത്തിൻ്റെ ഭരണം എന്നും അതിൻ്റെ അടിസ്ഥാനം “ദൈവഹിത”വും ആണ്. അത് അനുവദിച്ചു കൊടുത്താൽ സ്വന്ത ഭരണം അവസാനിക്കും. സ്വന്ത ഇഷ്ടങ്ങളും പദ്ധതികളും തകരും. അതു കൊണ്ട് അതിന് നാം പുറംതിരിഞ്ഞു നിൽക്കുന്നു.പക്ഷേ ദൈവഭരണത്തിന് എതിർ നില്കുന്നവർ നിത്യ നാശത്തിലേക്കാണ് കുതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൊറമാവ് അഗര ബഥേൽ ന്യൂ ലൈഫ് ബൈബിൾ കോളേജ് ഹാളിൽ നടന്ന വാർഷിക സമ്മേളനത്തിൽ ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റും ബിസിപിഎ രക്ഷാധികാരിയുമായ പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷനായിരുന്നു. പാസ്റ്റർ മാത്യൂ ഫിലിപ്പിൻ്റെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ മുഖ്യധാര പെന്തെക്കൊസ്ത് സഭകളെയും സംഘടനകളെയും പ്രതിനിധികരിച്ച് പാസ്റ്റർമാരായ ഡോ.വർഗീസ് ഫിലിപ്പ്, സി.വി.ഉമ്മൻ, ഇ.ജെ.ജോൺസൺ, ജോയ് എം.ജോർജ്, സണ്ണി കുരുവിള, സിബി ജേക്കബ്, കെ വി ജോസ്, ഡോ. ജ്യോതി ജോൺസൺ, ബ്രദർ.പി.ഒ. ശാമുവേൽ എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ. ഡേവിസ് ഏബ്രഹാമിൻ്റ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു. ബിസിപിഎ രക്ഷാധികാരി പാസ്റ്റർ …

 • പാസ്റ്റർ വി. എ. തമ്പി (81) കർത്തൃസന്നിധിയിൽ

  ചിങ്ങവനം: ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ മൂലംകുളം ബദേസ്ഥയിൽ പാസ്റ്റർ വി.എ.തമ്പി (82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. സംസ്കാരം ഓഗസ്റ്റ് 23നു രാവിലെ 8 മുതൽ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ പൊതുദർശനത്തിനു വയ്ക്കും.സംസ്കാരം ഉച്ചയ്ക്ക് 3 ന് നടക്കും. കഴിഞ്ഞ ചൊവ്വാഴ്ച്ച പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ഓഗസ്റ്റ് 18 ഇന്ന് വൈകിട്ട് കർതൃ സന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു. 1941 ഏപ്രിൽ ഒൻപതിനു കുറിച്ചി നീലംപേരൂർ വേണാട്ട് ഏബ്രഹാം – ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ക്നാനായ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് അനുഭവത്തിലേക്ക് വന്ന വി.എ. തമ്പി ശക്തമായ എതിർപ്പുകളെ അതിജീവിച്ച് പെന്തെക്കോസ്ത് ആശയങ്ങളുടെ പ്രചാരകനായി ഉറച്ചു നിന്നു. കഷ്ടതയുടെയും ത്യാഗത്തിന്റെയും ആദ്യ കാലഘട്ടങ്ങൾ പിന്നിട്ട് ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് എന്ന പ്രസ്ഥാനത്തിലൂടെ പതിനായിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച ഈ തലമുറയിലെ അതുല്യനായ അപ്പാസ്തലനായിരുന്നു പാസ്റ്റർ വി.എ. തമ്പി. മികച്ച പ്രഭാഷകനും സുവിശേഷകനുമായ പാസ്റ്റർ വി.എ തമ്പി വേദാധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ദൈവവേലയിൽ പ്രശോഭിച്ചു. ഗുഡ്ന്യൂസിൻ്റെ പ്രവർത്തനങ്ങളിൽ അഭ്യുദയകാംക്ഷിയും ഉപദേശകനുമായിരുന്ന പാസ്റ്റർ വി.എ.തമ്പി ഒട്ടനവധി ലേഖനങ്ങൾ ഗുഡ്ന്യൂസിലൂടെ എഴുതിയിട്ടുണ്ട്. 1976 ലാണ് ന്യൂ ഇന്ത്യാ ദൈവസഭയ്ക്ക് തുടക്കം കുറിച്ചത്. ഭാരത്തിൽ നാലായിരത്തിലധികം ലോക്കൽ സഭകളും ഒട്ടേറെ വിദ്യാഭ്യാസ, ആതുരസേവന സ്ഥാപനങ്ങളുമുള്ള പ്രസ്ഥാനമായി വളർന്നു. ആറ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളും ഗ്വാളിയറിൽ ബദേസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് എൻജിനീയറിംഗ് കോളജുമുണ്ട്. 12 അനാഥശാലകളും വിവിധയിടങ്ങളിലുണ്ട്. ഭാര്യ: മറിയാമ്മ തമ്പി (സുവിശേഷ പ്രഭാഷക). മക്കൾ : ബിജു തമ്പി (ന്യൂ ഇന്ത്യാ ദൈവസഭ വൈസ് പ്രസിഡൻ്റ്) , ബിനി തമ്പി , ബീന തമ്പി , ബിനു തമ്പി ( മിഷൻ ഡയറക്ടർ, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, കൊൽക്കത്ത). മരുമക്കൾ: സെക്കുന്ദ ബിജു, ഷിബു സഖറിയ, മാർട്ടിൻ ഫിലിപ്പ്, ഡീന ബിനു.

 • യു.പി.എഫ് യു.എ.ഇ സ്റ്റുഡന്റസ് ക്യാമ്പ് ആഗസ്റ്റ് 22 മുതൽ

  യുഎഇ: യുഎഇ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 3 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്കായി ഓൺലൈൻ സ്റ്റുഡന്റ്‌സ് ക്യാമ്പ് ആഗസ്റ്റ് 22 മുതൽ 24 വരെ നടക്കും. 4 ഗ്രൂപ്പുകളിൽ തിരിച്ചു ക്ലാസുകൾ നടക്കും. 03 വയസ്സുമുതൽ 05 വയസ്സുവരെ- MOVERS, 06 വയസ്സുമുതൽ 08 വയസ്സുവരെ- FINDERS, 09 വയസ്സുമുതൽ 12 വയസ്സുവരെ- SEEKERS, 13 വയസ്സുമുതൽ 20 വയസ്സുവരെ- THINKERS എന്നിങ്ങനെയാണ് ഗ്രൂപ്പുകൾ. രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും (www.upfuae.org) എന്ന വെബ്സൈറ്റിൽ ഫ്രീ ആയിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ വർഷത്തെ ക്യാമ്പ് തീം “ട്രെൻഡിംഗ് നമ്പർ 01” എന്നതാണ്. വി.ബി.എസ് എക്സൽ മിഡിൽ ഈസ്റ്റ്‌ നേതൃത്വം കൊടുക്കും. Contact Details : Pastor Rajan Abraham: +971 50 69 44 732, K P Babu: +971 55 80 01 949

 • ഐ.പി.സി. നോർത്തേൺ റീജിയൺ 53-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും

  ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 53-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബർ 13 വ്യാഴാഴ്ച മുതൽ 16 ഞായറാഴ്ച വരെ ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കും. “ആശയിൽ സന്തോഷിപ്പിൻ, കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ” (റോമർ 12:12,13) എന്നുള്ളതാണ് കൺവൻഷൻ്റെ മുഖ്യ പ്രമേയം. ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ ശാമുവേൽ ജോൺ കൺവൻഷൻ്റെ ഉത്ഘാടനം നിർവ്വഹിക്കും. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മണിക്ക് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. ഒക്ടോ. 14 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ദൈവദാസന്മാരുടെ ഓർഡിനേഷൻ ശുശ്രൂഷ നടക്കും. ഒക്ടോ 15 ശനിയാഴ്ച ഉച്ചക്ക് 2:30 ന് റീജിയന്റെ പുത്രികാ സംഘടനകളായ സണ്ടേസ്കൂൾ, പി.വൈ.പി.എ, സോദരി സമാജം എന്നിവയുടെ വാർഷിക സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 16 ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ നോർത്തേൺ റീജിയന്റെ വിവിധ സഭകളിൽ നിന്നുള്ള ദൈവമക്കളെ കൂടാതെ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള ധാരാളം പേർ സംബന്ധിക്കും. സുവിശേഷ പ്രസംഗകരായ പാസ്റ്റർ റെജി ശാസ്താംകോട്ട, കേരളം, പാസ്റ്റർ ഡേവിഡ് ലാൽ, ജബൽപൂർ എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. കൂടാതെ ഐ.പി.സി.എൻ.ആറിന്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ വചനം സംസാരിക്കുന്നതാണ്. ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്. കോവിഡ്-19 എന്ന മഹാമാരി നിമിത്തം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നടന്ന ഓൺലൈൻ കൺവൻഷന് ശേഷം എല്ലാവരും ഒരുമിച്ച് കൂടുന്ന ഈ വർഷത്തെ കൺവൻഷനായി സകലരും പ്രാർത്ഥനയോടും ആവേശത്തോടും കൂടി കാത്തിരിക്കുന്നു. ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി. എൻ.ആർ സഭകളിലെ ദൈവദാസന്മാരും ദൈവമക്കളും കൂടാതെ മറ്റ് അനേകരും സംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു. റീജിയന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ പാ. പി.എം ജോൺ, പാ. ലാജി പോൾ, പാ. ശാമുവേൽ തോമസ്, പാ. തോമസ് ശാമുവേൽ, ബ്ര. എം. ജോണിക്കുട്ടി എന്നിവർ ക്രമീകരണങ്ങൾക്ക് …

 • യുണൈറ്റഡ് പ്രയർ സെൽ 38-ാമത് വാർഷികവും ഉണർവ് സമ്മേളനവും ആഗസ്റ്റ് 28ന്

  കോട്ടയം: കോട്ടയത്തെയും സമീപസ്ഥലങ്ങളിലെയും ഉപദേശ ഐക്യമുള്ള പെന്തക്കോസ്ത് സഭാംഗങ്ങളുടെയും സ്വതന്ത്ര സഭാ വിശ്വാസികളുടെയും ശുശ്രൂഷകന്മാരുടെയും ഐക്യ പ്രാർത്ഥന കൂട്ടായ്മയായ യുണൈറ്റഡ് പ്രയർ സെല്ലിന്റെ 38-ാമത് വാർഷികവും ഉണർവ് സമ്മേളനവും ആഗസ്റ്റ് 28 ഞായർ 3.30ന് കൈതമറ്റം ബഥേൽ ഐപിസി ഹാളിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി.സി.തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. യുപിസി ജനറൽ കോഡിനേറ്റർ ഇവാ. എം.സി കുര്യൻ അധ്യക്ഷനായിരിക്കും.അസംബ്ലി ഓഫ് ഗോഡ് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ഐസക്ക് വി. മാത്യു, പാസ്റ്റർ കെ. ജെ. തോമസ് (കുമളി) എന്നിവർ പ്രധാന സന്ദേശം നൽകും. വിവിധ സഭകളിലെ കർത്തൃ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുന്നതാണ്. യുപിസി അസോസിയേറ്റ് കോർഡിനേറ്റർമാരായ പാസ്റ്റേഴ്സ് സാം സി. സാമുവേൽ, വിൻസി ജി. ഫിലിപ്പ്, എൻ. കെ. കൊച്ചുമോൻ, ഷാജി ജോർജ്, സജി എം. മാത്യു, ഫെയ്ത്ത് അടിമത്ര തുടങ്ങിയവർ നേതൃത്വം നൽകും. ബഥേൽ ഐപിസി ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. വിവരങ്ങൾക്ക്: 9349503660/ 9447290265

 • സ്വാതന്ത്ര്യ ദിനത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി മസി മണ്ഡലി പ്രസ്ഥാനം

  സജി പീച്ചി സിൽവാസ : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുത്തു കൊണ്ട് ഓഗസ്റ്റ് 13-15 വരെ ഭാരതത്തിന്റെ 12 സ്റ്റേറ്റ്കളിലെ 600 ഓളം സ്ഥലങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു് ഫെല്ലോഷിപ്പ് ആശ്രം ചർച്ച് എന്നറിയപ്പെട്ടിരുന്ന മസിഹ് മണ്ഡലി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾ നടന്നു. രാജ്യത്തിന്റെ അനുഗ്രഹത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥന കൂട്ടങ്ങൾ വാഹന റാലികൾ, പദയാത്രകൾ, പൊതു നിരത്തുകളുടെ ശുചീകരണം, വൃക്ഷ തൈ നടൽ, സർക്കാർ സ്കൂളുകൾ, ബസ് സ്റ്റാൻഡ്, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ ശുചീകരണ പ്രവർത്തികൾ, പാചകം ചെയ്ത ഭക്ഷണപ്പൊതി വിതരണം, മെഡിക്കൽ ക്യാമ്പുകൾ എന്നിത്യാദി പ്രവർത്തനങ്ങൾ ചെയ്തു. നിരവധി സ്ഥലങ്ങളിൽ പോലിസ് സ്റ്റേഷൻ സന്ദർശിച്ചു സുവിശേഷകർ നിയമ പാലകരോട് സുവിശേഷം പങ്കു വക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. പാസ്റ്റർ സജി മാത്യു മസി മണ്ഡലി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നു.

 • റാന്നി ഈസ്റ്റ് സെന്റർ പി.വൈ.പി.എ. ഭാരവാഹികൾ

  റാന്നി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ റാന്നി ഈസ്റ്റ് സെന്റർ പി.വൈ.പി.എയുടെ 2022 – 25 വർഷത്തെ ഭരണസമിതിയെ ആഗസ്റ്റ് പതിനാലാം തീയതി റാന്നി ബഥേൽ ടൗൺ ചർച്ചിൽ റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി തിരഞ്ഞെടുത്തു. റാന്നി ഈസ്റ്റ് സെന്റർ സെക്രട്ടറി പാസ്റ്റർ എബി പി. സാമുവൽ റിട്ടേർണിംഗ് ഓഫീസർ ആയിരുന്നു. ഇവാ. സന്തോഷ് മേമന പ്രസിഡന്റായും പാ. സന്തോഷ് വർഗീസ് സെക്രട്ടറിയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് കമ്മിറ്റീ അംഗങ്ങൾ : പാ. സോനു ജോർജ് (വൈസ് പ്രസിഡന്റ്), ഇവാ: റോജി ജോർജ് വർഗീസ്, പ്രഷ്യസ് കെ സാമുവേൽ (ജോയിന്റ് സെക്രെട്ടറിമാർ), ആനന്ദ് വി പ്രസന്നൻ (ട്രഷറർ), ജോൺസൺ കാവുങ്കൽ(പബ്ലിസിറ്റി കൺവീനർ), റോയൽ ചാക്കോ(താലന്ത് കൺവീനർ), ജെറി ജി എബ്രഹാം, ബോസ് എം ബിജു, ജോബിൻ പി സാം, ബ്ലസൻ മാത്യു, ജസ്റ്റിൻ ജേക്കബ്, ജെറോം സജി, ആൻസൺ ബി ഷാജി, ഫെബിൻ എം ബിജി, സിസ്റ്റർ. കൃപാ സാബു(കമ്മിറ്റി അംഗങ്ങൾ)

 • ലൈറ്റ് ദി വേൾഡ് മിഷൻസിന്റെ മിഷൻ ഫെസ്റ്റ് ഓഗസ്റ്റ് 20 മുതൽ

  തിരുവനന്തപുരം: ലൈറ്റ് ദി വേൾഡ് മിഷൻസിന്റെയും തിരുവനന്തപുരം അന്തിയൂർക്കോണം ഐ.പി.സി ശാരോൻ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20,21 (ശനി,ഞായർ) തീയതികളിൽ അന്തിയൂർക്കോണം ഐ.പി.സി ശാരോൻ ചർച്ചിൽ മിഷൻ ഫെസ്റ്റ് നടക്കും. മിഷൻ സെമിനാർ, കൺവെൻഷൻ, പുസ്തകമേള, ഗാനസന്ധ്യ എന്നീ പ്രോഗ്രാമുകൾ മിഷൻ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 10 മണി മുതൽ മിഷൻ & ലീഡർഷിപ്പ് സെമിനാർ നടക്കും. വൈകുന്നേരം 4 മണി മുതൽ ബൈബിൾ മേളയും പുസ്തകപ്രദർശനവും നടക്കും. വൈകുന്നേരം 6 മണി മുതൽ നടക്കുന്ന മിഷൻ കൺവെൻഷനിൽ കർത്താവിൽ പ്രശസ്തരായ പാ.വി.പി.ഫിലിപ്പ് ( ഐ.പി.സി. താബോർ, തിരുവനന്തപുരം), ഡോ. ജോസഫ് മാത്യു എന്നിവർ വചനസന്ദേശം നൽകും. വിവരങ്ങൾക്ക്: പാസ്റ്റർ രാജ് മോഹൻ -9947831271, പാസ്റ്റർ ബിൻസൺ എബ്രഹാം-9446596851

 • കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ: പ്രാർത്ഥനാ സംഗമം ആഗസ്റ്റ് 18നു തിരുവല്ലയിൽ

  തിരുവല്ല: കേരള യുണൈറ്റഡ് ക്രിസ്ത്യൻ ആഭിമുഖ്യത്തിൽ സഭകളുടെ ഐക്യതയ്ക്കും സഭാ വളർച്ചയ്ക്കും ശിശ്രൂഷകന്മാർക്കു വേണ്ടിയും പ്രാർത്ഥനാ സംഗമം ആഗസ്റ്റ് 18 വ്യാഴം രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ തിരുവല്ല ഐ.പി.സി പ്രെയർ സെൻ്ററിൽ (മഞ്ഞാടി ജോസീസ് ജംഗ്ഷന് എതിർവശം) നടക്കും. ദേശത്തിൻ്റെ സൌഖ്യം, സഭയുടെ ആത്മീയ മരവിപ്പ് മാറുക, സഭാ വളർച്ച, കുട്ടികൾ യുവജനങ്ങൾ അഡിക്ഷനുകൾ വിട്ട് അഭിഷേകത്തിലേക്ക് കടന്നു വരിക, ആത്മ പകർച്ച, ദൈവ സഭകളുടെ ഉണർവ് തുടങ്ങിയ വിഷയങ്ങൾക്കായിയുള്ള പ്രാർത്ഥന സംഗമമാണ്. പാസ്റ്റമാരായ രാജു പൂവക്കാല, ജെ. വിൽ‌സൺ, ബെന്നി ജോസഫ്, ജോർജ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകും. പാസ്റ്റർമാരായ ജെ. ജോസഫ്, സാം പി. ജോസഫ്, കെ.എസ് സാമുവേൽ, സ്റ്റീഫൻ ഡാനിയേൽ തുടങ്ങിയവർ സന്ദേശം നൽകും. പാസ്റ്റർ ജേക്കബ് ടി. ആന്റണി, പാസ്റ്റർ ജോബി വർഗീസ്, അഡ്വ. ജോൺ മത്തായി, പാസ്റ്റർ ടി സി ഫിലിപ്പ്, പാസ്റ്റർ ബാബു തലവടി, പാസ്റ്റർ ബിനോയ്‌ മാത്യു, പാസ്റ്റർ സോവി മാത്യു, സാജൻ പോൾ തുടങ്ങിയവർ കൺവീനർസ് ആയി പ്രവർത്തിക്കുന്നു. Advertisement

Back to top button
Translate To English »
error: Content is protected !!