ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ ഇവാഞ്ചലിസം ബോർഡ് ഭാരവാഹികൾ

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ ഇവാഞ്ചലിസം ബോർഡ് ഭാരവാഹികൾ

കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ ഇവാഞ്ചലിസം ബോർഡിന്  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർമാരായ ജോമോൻ ജോസഫ്(ചെയർമാൻ), ബിജു പോൾ (വൈസ് ചെയർമാൻ), എൽദോ പി ജോസഫ് (സെക്രട്ടറി),അഖിൽ ടി സാബു (ജോ. സെക്രട്ടറി), സന്തോഷ് ആൻറണി (ട്രഷറാർ), രാജൻ കർത്താ (ജോ. ട്രഷറാർ), കെ.ജെ. ജോബ് (മീഡിയ സെക്രട്ടറി) പാസ്റ്റർമാരായ ജോബി ജോൺ, ഷനോജ് എം ജെ, തോമസ് കുര്യൻ, ഡിഗോൾ ജോൺ, സാം ഡാനിയേൽ എന്നിവർ കമ്മിറ്റിയംഗങ്ങളുമാണ്.
റീജിയൺ കൺവെൻഷനോടനുബന്ധിച്ച് നടന്ന പ്രത്യേക സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പരസ്യ യോഗങ്ങൾ, ഏകദിന കൺവെൻഷനുകൾ, ലഘുലേഖാ വിതരണം , പേഴ്സണൽ ഇവാഞ്ചലിസം  തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.

Advertisement