നവം.1 - സൺഡേ സ്കൂൾ ദിനം: ചർച്ച് ഓഫ് ഗോഡ് സഭകളിൽ പ്രത്യേക കൂട്ടയ്മകൾ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഈ വർഷത്തെ സൺഡേ സ്കൂൾ ദിനമായി നവംബർ 1 ഞായറാഴ്ച വേർതിരിച്ചിരിക്കുകയാണ്. കേരളത്തിലെ സഭകളിൽ അന്നേ ദിവസം കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികൾ നടക്കുമെന്ന് സ്റ്റേറ്റ് സണ്ടേസ്ക്കൂർ ഭാരവാഹികൾ അറിയിച്ചു.
കുഞ്ഞുങ്ങളുടെ ആത്മീയവും ധാർമ്മികവുമായ വളർച്ചയിൽ സൺഡേ സ്കൂളുകൾ വഹിക്കുന്ന പങ്കിനെ ഓർമ്മിപ്പിക്കുന്നതിനും, ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ ദിനം പ്രധാനമായും മാറ്റിവെച്ചിരിക്കുന്നത്. ചർച്ച് ഓഫ് ഗോഡ് സഭകളുടെ കീഴിലുള്ള സൺഡേ സ്കൂളുകളിൽ കുട്ടികളുടെ പ്രത്യേക പ്രോഗ്രാമുകളും ശുശ്രൂഷകളും അന്നേ ദിവസം ക്രമീകരിക്കുന്നതാണ്.
Advertisement


























