കേരളത്തിലെ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) വിഭാഗങ്ങളുടെ കൺവെൻഷനുകൾക്ക് ഇന്ന് ജനു. 20ന് തുടക്കമാവും

കേരളത്തിലെ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) വിഭാഗങ്ങളുടെ കൺവെൻഷനുകൾക്ക് ഇന്ന് ജനു. 20ന് തുടക്കമാവും

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ, കേരള സ്റ്റേറ്റ് എന്നീ പ്രസ്ഥാനങ്ങളുടെ 102-ാമത് ജനറൽ കൺവെൻഷനുകൾക്ക് പാക്കിലും, തിരുവല്ലയിലും ഇന്ന് ജനു. 20ന് വൈകിട്ട് തുടക്കമാവും. 

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ തിരുവല്ലാ, രാമൻചിറ കൺവൻഷൻ സ്റ്റേഡിയത്തിൽ 20ന് വൈകിട്ട് 5.30ന് സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഉത്ഘാടനം ചെയ്യും. 'ക്രിസ്തുവിൽ പൂർണ്ണജയാളികൾ' എന്നതാണ് ചിന്താവിഷയം. ദിവ സവും രാവിലെ പ്രഭാതപ്രാർഥന, ബൈബിൾ ക്ലാസ്, പാസ്റ്റേഴ്‌സ് കോൺ ഫ്രൻസ്, മിഷനറി സമ്മേളനം, ഉണർവ്വയോഗം, ബൈബിൾ കോളേജുകളു ടെ ബിരുദദാന സമ്മേളനം, പുത്രികാസംഘടനകളുടെ വാർഷികയോഗം, സ്നാനശുശ്രൂഷ, വൈകിട്ട് പൊതുയോഗം എന്നിവ യഥാക്രമം നടക്കും. വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ അനുഗ്രഹീതരായ പ്രഭാഷകർ വചനസന്ദേശം നൽകും. കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

26ന് രാവിലെ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടുംകൂടെ കൺവൻഷൻ സമാപിക്കും. സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ജനറൽ കൺവീനറായും ഡോ. ഷിബു കെ. മാത്യു, പാസ്റ്റർ സാംകുട്ടി മാത്യു എന്നിവർ ജോ. ജനറൽ കൺവീനർന്മാരായും വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നതായി മീഡിയ ഡ യറക്ടർ ജെയ്സ് പാണ്ടനാട്, മീഡിയ സെക്രട്ടറി ബ്ലസ്സൻ മലയിൽ, ബിലിവേഴ്‌സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല എന്നിവർ അറിയിച്ചു.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ വാർഷിക സമ്മേളനം കോട്ടയം, നാട്ടകം പ്രത്യാശ നഗറിൽ (ദൈവസഭ ഗ്രൗണ്ടിൽ) നടക്കും. ദൈവസഭ അഡ്‌മിനിസ്ട്രേറ്റീവ് ബിഷപ്പ് പാസ്റ്റർ ജോമോൻ ജോസഫ് 20-ാം തീയതി തിങ്കളാഴ്‌ച വൈകുന്നേരം 6.30 ന് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. എജ്യുക്കേഷൻ ഡയറക്‌ടർ പാസ്റ്റർ ജോസഫ് റ്റി. സാം അദ്ധ്യക്ഷത വഹിക്കും. മഹായോഗത്തിൽ വേൾഡ് മിഷൻ സൗത്ത് ഏഷ്യൻ സൂപ്രണ്ട് പാസ്റ്റർ സി.സി. തോമസ് മുഖ്യ അതിഥി ആയിരിക്കും.

പാസ്റ്റർമാരായ ബെൻസൺ മത്തായി, ഷാജി കെ. ഡാനിയേൽ, ഷിബു തോമസ്, ഏബ്രഹാം ടൈറ്റസ്, ടോമി ജോസഫ്, സണ്ണി താഴംപള്ളം, ഏബ്രഹാം തോമസ്, രാജൻ ഏബ്രഹാം, എബി ഏബ്രഹാം, ജെയ്‌സ് പാണ്ടനാട്, അനീഷ് കാവാലം, കെ.ജെ. തോമസ്, വർഗീസ് ഏബ്രഹാം എന്നിവരും ദൈവസഭയിൽ നിന്നുള്ള അനുഗ്രഹീതരായ ദൈവദാസന്മാരും വിവിധ യോഗങ്ങളിൽ പ്രഭാഷണം നടത്തും.

"യേശുവിനെ ശ്രദ്ധിച്ചു നോക്കുവിൻ” എന്നതാണ് കൺവൻഷൻ ചിന്താവിഷയം. കൺവൻഷനോടുബന്ധിച്ച് വിശുദ്ധ ആരാധന, സംഗീത ശുശ്രൂഷ, പൊതുയോഗം, ദൈവവചന പ്രഭാഷണങ്ങൾ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, യൂത്ത് ആൻഡ് സൺഡേസ്‌കൂൾ പ്രോഗ്രാം, വനിതാ സമ്മേളനം, സ്നാനശുശ്രൂഷ, സാംസ്‌കാരിക സമ്മേളനം, മിഷനറി കോൺഫറൻസ് എന്നിവയും നടക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 26-ന്  ഞായറാഴ്‌ച നടക്കുന്ന സംയുക്തരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവൻഷൻ സമാപിക്കും.