ഡിവൈൻ ടച്ച്; ഏകദിന യുവജന ക്യാമ്പ് മുവാറ്റുപുഴയിൽ
മുവാറ്റുപുഴ: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 'ഡിവൈൻ ടച്ച്' ഏകദിന യുവജന ക്യാമ്പ് മുവാറ്റുപുഴ വാഴക്കുളം പൈനാപ്പിൾ സിറ്റി സിയോൺ ഫെയ്‌ത് സിറ്റി ചർച്ച് ഹാളിൽ ഏപ്രിൽ 1നു നടക്കും. പാസ്റ്റർ വർഗീസ് ബേബി കായംകുളം & ടീം നേതൃത്വം നൽകും.
പാസ്റ്റർ ബാബു ചെറിയാൻ, ഡോ. നൈസി സ്കറിയ എന്നിവർ ക്ലാസുകൾ നയിക്കും. റ്റിബിൻ എ. തങ്കച്ചൻ, റെൻസിംഗ് രാജ് എന്നിവർ സംഗീത ശുശ്രൂഷ നയിക്കും.
പരിശുദ്ധാത്മ സ്‌നാനത്തിനും കൃപാവരങ്ങൾക്കുമായി പ്രത്യേക പ്രാർത്ഥന, മിഷൻ ചലഞ്ച്, സംഗീത ആരാധന, ബൈബിൾ ധ്യാനം, ടീനേജ് ഇഷ്യൂസ്, വ്യക്തിപരമായ കൗൺസിലിംഗ് & ഫാമിലി കൗൺസിലിംഗ്, ഇന്നത്തെ വെല്ലുവിളികൾ, പ്രയർ ടൈം തുടങ്ങിയ സെക്ഷനുകൾ ക്യാമ്പിന്റെ പ്രത്യേകതയായിരിക്കും. പ്രായപരിധി 14-40 വയസ്സുവരെ ആയിരിക്കും.
ജനറൽ കൺവീനറായി പാസ്റ്റർ സി.വി. ഏലിയാസ്, കോർഡിനേറ്ററായി പാസ്റ്റർ വിൻസെന്റ് മുല്ലശ്ശേരി, പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ ബെന്നി ജേക്കബ് എന്നിവർ പ്രവർത്തിക്കുന്നു.
പാസ്റ്റർ വർഗീസ് ബേബി കായംകുളം (ഡയറക്ടർ), കെ. ബി. രാജൻ (ജോ. ഡയറക്ടർ), പാസ്റ്റർ എം.കെ. സ്കറിയ (സെക്രട്ടറി), ജോയി കടുക്കായിയ്ക്കൽ (ജോ. സെക്രട്ടറി) എന്നിവർ ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയ്ക്ക് നേതൃത്വം നൽകുന്നു.
Advertisement


































































