ഐപിസി നോർത്തേൺ റീജിയൺ ശുശ്രൂഷക സമ്മേളനം സെപ്.10 മുതൽ


ഐപിസി നോർത്തേൺ റീജിയൺ ശുശ്രൂഷക സമ്മേളനം സെപ്.10 മുതൽ
ad
ad
ad

ന്യൂഡൽഹി: ഐപിസി. നോർത്തേൺ റീജിയന്റെ 57-ാമത് ശുശ്രൂഷക സമ്മേളനവും സംയുക്ത ആരാധനയും സെപ്റ്റംബർ 10 മുതൽ 13 വരെ, ന്യൂഡൽഹിയിൽ നടക്കും. സെപ്റ്റംബർ 10 വ്യാഴാഴ്ച മുതൽ 12 ശനിയാഴ്ച വരെ രാവിലെ 9.30 മുതൽ നടക്കുന്ന ശുശ്രൂഷക സമ്മേളനം Aiwan-e-Ghalib ആഡിറ്റോറിയം ഐ.ടി.ഒ, ന്യൂഡൽഹിയിൽ വെച്ചും,13 ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന സംയുക്ത ആരാധന ജണ്ഡേവാലയിലെ അംബേദ്കർ ഭവനിലും നടക്കും.

ad
ad
ad

സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ സഭയുടെ പൊതുയോഗവും, സോദരി സമാജത്തിൻ്റെ വാർഷിക സമ്മേളനവും എന്നിവ നടക്കും. അഭിഷിക്തരായ ദൈവദാസന്മാർ പ്രസംഗിക്കും. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്. 

ഭാരതത്തിൽ ഉടനീളമുള്ള ഐപിസിഎൻ.ആർ സഭകളിലെ ദൈവദാസന്മാരും, ഡൽഹി - എൻസി ആറിലുള്ള ദൈവമക്കളും സംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായുള്ള വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി റീജിയന്റെ എക്സിക്യൂട്ടീവ്സ് അറിയിച്ചു.