യാത്രയയപ്പു നൽകി

യാത്രയയപ്പു നൽകി

കലയപുരം :കൊട്ടാരക്കര ഏ. ജി സെഷനിൽ നിന്നും മറ്റു സഭകളിലേക്ക് സ്ഥലം മാറിപ്പോകുന്ന പാസ്റ്റർമാരായ ബിനു വി. എസ്., പി. യു. കുര്യാക്കോസ്, പ്രകാശ് ജോൺ,പി.ജി. അച്ഛൻകുഞ്ഞ്, അലക്സാണ്ടർ. എം, സിബി ജോൺ എന്നിവർക്ക് യാത്രയയപ്പ് നൽകി. കലയപുരം എ.ജി.യിൽ നടന്ന സമ്മേളനത്തിൽ സെക്ഷൻ സെക്രട്ടറി സിബി ജോൺ അദ്ധ്യക്ഷനായിരുന്നു.

സെക്ഷൻ ട്രഷറർ പാസ്റ്റർ ബിനു തോമസ്, പാസ്റ്റർമാരായ സജിമോൻ ബേബി, ജോർജ് വർഗീസ്, സിബി ജോൺ, റെജി ജോൺ, പവിൻ ജോർജ്, രാജു.പി.കെ. സിസ്റ്റർ ജയ ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർമാരായ ജോസ്, ബേബി ദേവസ്യ , എബ്രഹാം കോശി എന്നിവർ പ്രാർത്ഥിച്ചു. സെക്ഷനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന കർത്തൃദാസന്മാർക്ക് സെക്ഷൻ കമ്മിറ്റിയും പുത്രിക സംഘടനാ ഭാരവാഹികളും ചേർന്ന് ഉപഹാരങ്ങൾ നൽകി. 

വാർത്ത: പാസ്റ്റർ.എബ്രഹാം കോശി