ഐഎജി യുകെ & യൂറോപ്പ് ജനറൽ കൗൺസിലും, കമ്മ്യൂണിറ്റി ഹബ്ബിന്റെ ഉദ്ഘാടനവും ഒക്ടോ.10 ന്


ഐഎജി യുകെ & യൂറോപ്പ് ജനറൽ കൗൺസിലും, കമ്മ്യൂണിറ്റി ഹബ്ബിന്റെ ഉദ്ഘാടനവും ഒക്ടോ.10 ന്
ad
ad
ad

വെയിൽസ്: അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ കെ & യൂറോപ്പിന്റെ 2026 വർഷത്തെ ജനറൽ കൗൺസിലും, പുതുതായി പണികഴിപ്പിച്ച കമ്മ്യൂണിറ്റി ഹബ്ബിന്റെ ഉദ്ഘാടനവും ഒക്ടോബർ 10 ന് ശനിയാഴ്ച വെയിൽസിലെ സ്വാൻസി പട്ടണത്തിൽ  നടക്കും. 

ഒക്ടോബർ 9 , വെള്ളിയാഴ്ച ആരംഭിക്കുന്ന ഇംഗ്ലീഷ് കോൺഫറൻസ് (എക്ലേഷ്യ 2026) വൈകിട്ട് 6 മണിക്ക് ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും. 

ശനിയാഴ്ച രാവിലെ നടക്കുന്ന ജനറൽ കൗൺസിലിൽ ട്രെയിനിങ് പൂർത്തിയാക്കിയ ദൈവദാസന്മാരുടെ ഓർഡിനേഷൻ ശുശ്രൂഷ നടക്കും. അതോടൊപ്പം 2026-2028 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റി, മറ്റു ഡിപ്പാർട്മെന്റ് ഹെഡ്സ് എന്നിവരുടെ നിയമനങ്ങളും നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് പുതുതായി പണി കഴിപ്പിച്ച കമ്മ്യൂണിറ്റി ഹബ്ബിന്റെ ഉദ്ഘാടനം നടക്കും. വളരെ മനോഹരമായി പണികഴിപ്പിച്ചിരിക്കുന്ന ഈ കെട്ടിടത്തിൽ എക്ലേഷ്യ അക്കാദമി, വർക്ക്സ്റ്റേഷൻ, മീഡിയ റൂം, ഓഫീസ് സ്പേസ്, കഫേറൂം തുടങ്ങിയ വിപുലമായ രീതിയിൽ ആണ് സജ്ജീകരിച്ചിരിക്കുന്നത്.