കായംകുളത്ത് മെയ് 19 ന് മുഴുരാത്രി പ്രാർത്ഥന
കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന മെയ് 19 ചൊവ്വാഴ്ച വൈകിട്ട് 6,30 മുതൽ ബുധനാഴ്ച വെളുപ്പിന് 5 വരെ കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ നടക്കും. ഭാരതത്തിനു വേണ്ടിയും ദൈവിക ഉണർവിന് വേണ്ടിയും മധ്യസ്ഥ പ്രാർത്ഥന
പാസ്റ്റർ വർഗീസ് ബേബി (കായംകുളം) പ്രയർ ടീം നേതൃത്വം നൽകും.കൃപാവര പ്രാപ്തരായ ദൈവദാസന്മാർ വചനം സംസാരിക്കും. സംഗീത ആരാധനയ്ക്ക് ഇവാ. ബിനു എബ്രഹാം നേതൃത്വം നൽകും.

