യംഗ് അഡൾട്സ് കോർഡിനേറ്ററായി മാത്യു ജോഷ്വ നിയമിതനായി

യംഗ് അഡൾട്സ് കോർഡിനേറ്ററായി മാത്യു ജോഷ്വ നിയമിതനായി
ad
ad
ad

വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ

ഹൂസ്റ്റൺ: ഒക്‌ലഹോമ സിറ്റിയിൽ നടക്കുന്ന 41-ാമത് പിസിഎൻഎകെ. ദേശീയ സമ്മേളനത്തിന്റെ ദേശീയ യംഗ് അഡൾട്സ് കോർഡിനേറ്ററായി ഹൂസ്റ്റണിലെ മാത്യു ജോഷ്വ (ബോബി) നിയമിതനായി.

പി.സി.എൻ.എ.കെ.യുടെ ചരിത്രത്തിൽ ആദ്യമായാണ് യംഗ് അഡൾട്സ് വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നൽകി ദേശീയ തലത്തിൽ കോർഡിനേറ്റർ പദവി ഏർപ്പെടുത്തുന്നത്. യുവതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ആത്മീയ വളർച്ച, കൂട്ടായ്മ, നേതൃത്വ വികസനം എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമാണ് പുതിയ പദവി.

ഐപിസി. ഹെബ്രോൺ ഹൂസ്റ്റൺ സഭാംഗമായ മാത്യു ജോഷ്വ യുവജന, കുടുംബ, സെൽ ഗ്രൂപ്പ് ശുശ്രൂഷകളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ്. പി.സി.എൻ.എ.കെ. 2024 ഹൂസ്റ്റൺ ദേശീയ സമ്മേളനത്തിന്റെ ഇംഗ്ലീഷ് ലോക്കൽ കോർഡിനേറ്ററായി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Wolters Kluwer സ്ഥാപനത്തിൽ മാനേജർ – എന്റർപ്രൈസ് സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് ആൻഡ് ഡെവ്‌ഓപ്‌സ് ആയി സേവനമനുഷ്ഠിക്കുന്നു.

ഭാര്യ: പ്രീത