പെന്തെക്കോസ്തൽ അസംബ്ലി മസ്കറ്റ് (ഒ.പി.എ.) 27-ാമത് കുടുംബസംഗമം ജൂൺ 27ന് വെട്ടിയാറിൽ
വെട്ടിയാർ: പെന്തെക്കോസ്‌തൽ അസംബ്ലി മസ്‌കറ്റിന്റെ (OPA Muscat) ഇന്ത്യയിലെ കുടുംബസംഗമം 2026 ജൂൺ 27ന് രാവിലെ 09:00 മുതൽ 12:30 വരെ ഒ.പി.എ. മുൻശുശ്രൂഷകൻ പാസ്റ്റർ ജോൺ വി. സാമുവേലിൻ്റെ അദ്ധ്യക്ഷതയിൽ വെട്ടിയാർ ഒ.പി.എ. സെസ്സ് കോംപ്ലക്‌സിൽ നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൺ കെ. സാമുവേൽ മുഖ്യപ്രഭാഷകനായിരിക്കും. ഈ ആത്മീയ സംഗമത്തിൽ എല്ലാ എക്സ്‌സ് ഒ.പി.എ. അംഗങ്ങളും അവധിയോടനുബന്ധിച്ചു നാട്ടിൽ വന്നിട്ടുള്ള എല്ലാ ഒ.പി.എ. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
1973-ൽ ഒമാനിൽ ആരംഭിച്ചതും ഉപദേശപരമായി യോജിക്കുവാൻ കഴിയുന്ന എല്ലാ പെന്തെക്കോസ്തത് വിഭാഗങ്ങളും ചേർന്ന് ആത്മീക ഐക്യതയിൽ ദൈവത്തെ ആരാധിക്കുന്നതുമായ മദ്ധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ മലയാളി സഭയായി ഒ.പി.എ. മസ്ക്കറ്റ് നിലകൊള്ളുന്നതോടൊപ്പം ഒമാൻ്റെ വിവിധ ഭാഗങ്ങളായി 13 ബ്രാഞ്ച് സഭകളുമുണ്ട്. പെന്തെക്കോസ്‌ത് സഭകൾ തമ്മിലുള്ള ഐക്യത ലോകത്തെ വിളിച്ചറി യിച്ചുകൊണ്ട് അൻപത്തി മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന പെന്തെക്കോ സ്തൽ അസംബ്ലി മസ്‌കറ്റിനെ സർവ്വശക്തൻ ദിനംപ്രതി വളർത്തിക്കൊണ്ടിരിക്കുന്നു.
OPA-CESS എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ മെമ്പർഷിപ്പ് പുതുക്കുന്നതിനും പുതിയതായി മെമ്പർഷിപ്പ് എടുക്കുന്നതിനും ഈ കൂടിവരവിൽ അവസരം ഉണ്ടായിരിക്കുന്നതാണ്.
ഇത് ഒരു ക്ഷണക്കത്തായി സ്വീകരിച്ച് എല്ലാ OPA, Ex-OPA അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഈ കൂടിവരവിൽ പ്രാർത്ഥനയോടു കൂടി വന്ന് സംബന്ധിക്കണമേ എന്ന് അപേക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺനമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മാത്യു സാമുവേൽ (കോ- ഓർഡിനേറ്റർ): 8547705162
Advertisement














































