തിരുനക്കര മൈതാനം ഒരുങ്ങി; ഐപിസി കോട്ടയം കണ്‍വന്‍ഷന്‍ ജനു. 8 ഇന്ന് മുതൽ 

തിരുനക്കര മൈതാനം ഒരുങ്ങി; ഐപിസി കോട്ടയം കണ്‍വന്‍ഷന്‍ ജനു. 8 ഇന്ന് മുതൽ 

കോട്ടയം: ഐപിസി കോട്ടയം ഡിസ്ട്രിക്ട് 86-ാമത് കണ്‍വന്‍ഷന്‍ ജനുവരി 8 ബുധന്‍ മുതല്‍ 12 ഞായര്‍ വരെ തിരുനക്കര മൈതാനത്തു നടക്കും. 8നു വൈകിട്ട് 5.30നു കോട്ടയം നോര്‍ത്ത് സെന്‍റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ഫിലിപ്പ് കുറിയാക്കോസിന്‍റെ  അധ്യക്ഷതയില്‍ കോട്ടയം സൗത്ത് സെന്‍റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ജോയി ഫിലിപ്പ്  ഉദ്ഘാടനം നിര്‍വഹിക്കും. പാസ്റ്റര്‍മാരായ ഷിബു തോമസ് (ഒക്കലഹോമ) കെ.ജെ. തോമസ് (കുമളി) ഫെയ്ത്ത് ബ്ലസന്‍, ഷാജി എം. പോള്‍ (വെണ്ണിക്കുളം), റോയി മാത്യു (ബാംഗ്ലൂര്‍) എന്നീ ദൈവദാസന്മാര്‍ പ്രസംഗിക്കും. 

എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ ബൈബിള്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. വ്യാഴാഴ്ച രാവിലെ 10 നു സഹോദരിസമാജം മീറ്റിംഗും, വെള്ളിയാഴ്ച 10നു  ഉപവാസപ്രാര്‍ഥനയും, ശനിയാഴ്ച രാവിലെ 10നു മാസയോഗവര്‍ഷികവും, ഉച്ചകഴിഞ്ഞ് 2.30ന് സണ്ടേസ്കൂള്‍- പിവൈപിഎ സംയുക്ത വാര്‍ഷികവും നടക്കും. 12നു ഞായറാഴ്ച പൊതുസഭായോഗത്തോടുകൂടി കണ്‍വന്‍ഷന്‍ സമാപിക്കും. ഹോളി ഹാര്‍പ്സ് ഗോസ്പല്‍ ബാന്‍ഡ്, ചെങ്ങന്നൂര്‍ ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും.

Advertisement