പാസ്റ്റർ ബാബു ഏബ്രഹാം പ്രസിഡന്റ്, പാസ്റ്റർ ഫിജി ഫിലിപ്പ് സെക്രട്ടറി; ഐപിസി മലബാർ മേഖലയ്ക്ക് പുതിയ നേതൃത്വം
സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ)
കുമ്പനാട്: ഐപിസി മലബാർ മേഖലയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി പാസ്റ്റർ എം.വി. മത്തായി (പാലക്കാട് നോർത്ത്), പ്രസിഡന്റായി പാസ്റ്റർ ബാബു ഏബ്രഹാം (കോഴിക്കോട് ), സെക്രട്ടറിയായി പാസ്റ്റർ ഫിജി ഫിലിപ്പ് (മീനാക്ഷിപുരം), ട്രഷററായി ജോർജ് തോമസ് (വടക്കഞ്ചേരി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഐപിസി കേരള സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ഭാരവാഹികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിബു നെടുവേലിൽ, സ്റ്റേറ്റ് ജോ. സെക്രട്ടറിമാരായ പാസ്റ്റർ കെ.സി. ഉമ്മൻ, ഗ്ലാഡ്‌സൺ ജേക്കബ്, സ്റ്റേറ്റ് ട്രഷറർ ബിനു വി. ജോർജ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ഭാരവാഹികൾക്കൊപ്പം മേഖല ഭാരവാഹികൾ
മറ്റു ഭാരവാഹികളായി പാസ്റ്റർ ജെയിംസ് വർഗീസ് - ഇരിട്ടി, പാസ്റ്റർ ചാക്കോ ദേവസ്യ -പട്ടാമ്പി, പാസ്റ്റർ എം.കെ. ജോയ് - ഒലവക്കോട് (വൈസ് പ്രസിഡന്റുമാർ), , പാസ്റ്റർ പി.ഡി. രമേശ് -ആലത്തൂർ, പാസ്റ്റർ ബേബി വി. കുര്യാക്കോസ് - മാനന്തവാടി, പി.വി. മാത്യു - പാലക്കാട് നോർത്ത്, ഏബ്രഹാം വടക്കേത്ത് -വടക്കഞ്ചേരി (ജോയിന്റ് സെക്രട്ടറിമാർ), , പാസ്റ്റർ തോമസ് തോമസ് -വയനാട് (ജനറൽ കോഓർഡിനേറ്റർ), സജി മത്തായി കാതേട്ട് - മഞ്ചേരി (പ്രോഗ്രാം കോ-ഓർഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം - കൽപ്പറ്റ (മീഡിയ & പബ്ലിസിറ്റി), ഷിജു മാത്യു - ആലത്തൂർ, പാസ്റ്റർ ജോൺ മമ്മരപ്പള്ളി -നിലമ്പൂർ, പാസ്റ്റർ ടി.എസ്. ജോസഫ് കൽപ്പറ്റ, പാസ്റ്റർ അനിൽ ജോൺ വണ്ടൂർ നിലമ്പൂർ സൗത്ത്, പാസ്റ്റർ പി.സി. മാത്യു കോഴിക്കോട്, പാസ്റ്റർ ജിജോ സെബാസ്റ്റ്യൻ വയനാട്, പാസ്റ്റർ സാബു ചാക്കോ - തിരുവമ്പാടി (പ്രൊമോഷണൽ സെക്രട്ടറിമാർ), പാസ്റ്റർ വി.ടി. അന്ത്രയോസ് കുറ്റിപ്പുറം, പാസ്റ്റർ റെജി ഗോവിന്ദാപുരം മീനാക്ഷിപുരം (പ്രയർ ബോർഡ് കൺവീനേഴ്‌സ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ കമ്മിറ്റി അംഗങ്ങളായി സണ്ണി ബത്തേരി (വയനാട്), പാസ്റ്റർ നോബി തങ്കച്ചൻ (വടക്കഞ്ചേരി), പാസ്റ്റർ സിജു തിരുപ്പൂർ (പാലക്കാട് നോർത്ത്), പാസ്റ്റർ ബിനോയ് പൂന്തോട്ടം (പട്ടാമ്പി), പാസ്റ്റർ മനോജ് വി. അച്ചൻകുഞ്ഞ് , ജോർജ് തോമസ് നിലമ്പൂർ എന്നിവരെയും തിരഞ്ഞെടുത്തു.
വടക്കഞ്ചേരി ഐപിസി ഗോസ്പൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ മലബാർ മേഖലയിലെ 22 സെന്ററുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും മലബാറിലെ വിവിധ സെൻ്റർ ശുശ്രൂഷകന്മാരും സെൻ്റർ ഭാരവാഹികളും പുത്രികാ സംഘടന ഭാരവാഹികളും പങ്കെടുത്തു.
Advertisement














































