കേരള സ്റ്റേറ്റ് പി.വൈ.പി.എ: എഡ്യുകെയർ പ്രോജക്റ്റ് ഉദ്ഘാടനം മെയ് 24 നാളെ; മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥി


കേരള സ്റ്റേറ്റ് പി.വൈ.പി.എ: എഡ്യുകെയർ പ്രോജക്റ്റ് ഉദ്ഘാടനം മെയ് 24 നാളെ; മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥി
ad
ad
ad

കുമ്പനാട്: കേരള സ്റ്റേറ്റ് പി.വൈ.പി.എ യുടെ എഡ്യുകെയർ പ്രോജക്റ്റ് ഉദ്ഘാടനം മെയ് 24 നാളെ വൈകുന്നേരം 3:30ന് തിരുവനന്തപുരം ഐപിസി താബോർ ഹാളിൽ നടക്കും. കേരളാ ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉത്‌ഘാടനം നിർവഹിക്കും. ഡി.ഐ.ജി എസ്. ഹരിശങ്കർ IPS (Kerala Armed Police DIG) വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിനു നേതൃത്വം നൽകും. സ്റ്റേറ്റ് പി.വൈ.പി.എ യുടെ വിദ്യാഭ്യാസ സഹായ പദ്ധതിയാണ് എഡ്യുകെയർ. 

ad
ad
ad

ഹെബ്രോൻ ഐ.പി.സി. ഖത്തർ സഭയുടെ സഹായത്തോടെയാണ് സ്റ്റേറ്റ് പി.വൈ.പി.എ ഒന്നാംഘട്ട എഡ്യുകെയർ നടത്തുന്നത്. ഹെബ്രോൻ ഐ.പി.സി. ഖത്തർ സഭയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സാമൂഹികക്ഷേമ പദ്ധതികളാണ് സംഘടിപ്പിക്കുന്നത്. 

കേരളത്തിൽ വിവിധ ഘട്ടങ്ങളിലായി ഈ പദ്ധതി പൂർത്തീകരിക്കുമെന്നു സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ ഷിബിൻ സാമുവേൽ, പാസ്റ്റർ മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു ജസ്റ്റിൻ നെടുവേലിൽ, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ് എന്നിവർ അറിയിച്ചു. തിരുവനന്തപുരം മേഖലഖ പിവൈപിഎ നേതൃത്വം നൽകും. 

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

ad
ad
ad
ad
ad
ad
ad
ad
ad

Advertisement