പോഷക സംഘടനകളുടെ പങ്ക് സഭാവളർച്ചയിൽ നിർണായകം: പാസ്റ്റർ എം.വി. മത്തായി


പോഷക സംഘടനകളുടെ പങ്ക് സഭാവളർച്ചയിൽ നിർണായകം: പാസ്റ്റർ എം.വി. മത്തായി
ad
ad
ad

ഐപിസി പാലക്കാട് മേഖല പുത്രികാ സംഘടനകളുടെ പ്രവർത്തന ഉദ്ഘാടനം

പാലക്കാട്: പുത്രികാ സംഘടനകൾ ദൈവസഭയുടെ പോഷക സംഘടനകളാണെന്നും സഭാ വളർച്ചയ്ക്ക് പുത്രികാ സംഘടനകളുടെ പങ്ക് വലുതാണെന്നും ഐപിസി സീനിയർ ശുശ്രൂഷകനും പാലക്കാട് നോർത്ത് സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ എം.വി. മത്തായി പറഞ്ഞു. ഐപിസി പാലക്കാട് മേഖല പുത്രികാ സംഘടനകളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാലക്കാട് മേഖല സെക്രട്ടറി പാസ്റ്റർ ഫിജി ഫിലിപ്പ് (മീനാക്ഷിപുരം സെൻ്റർ മിനിസ്റ്റർ) അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് മുഖ്യ സന്ദേശം നൽകി. പാലക്കാട് മേഖലാ പ്രസിഡണ്ട് പാസ്റ്റർ ചാക്കോ ദേവസ്യ പുത്രിക സംഘടന ഭാരവാഹികളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. 

ഒലവക്കോട് സെൻട്രൽ മിനിസ്റ്റർ പാസ്റ്റർ എം.കെ. ജോയ്, സൺഡേ സ്കൂൾ കേരള സ്റ്റേറ്റ് ഡയറക്ടർ ഡോക്ടർ സാജൻ സി. ജേക്കബ്, പിവൈപിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സന്ദീപ് വിളമ്പുകണ്ടം, ഏലിയാമ്മ മത്തായി എന്നിവർ ആശംസകൾ അറിയിച്ചു. കുറ്റിപ്പുറം സെൻറ് മിനിസ്റ്റർ പാസ്റ്റർ വി.ടി. അന്ത്രയോസ് പങ്കെടുത്തു. പിവൈപിഎ ക്വയർ ആരാധനക്ക് നേതൃത്വം നൽകി.

പി.വൈ.പി.എ ഭാരവാഹികളായി സുവി. എബിമോൻ ഒലവക്കോട് (പ്രസിഡന്റ്), സുവി.സതീഷ് കെ.ടി, സുവി.അജിത് കെ (വൈസ് പ്രസിഡന്റുമാർ), സുവി. തോമസ് ജോർജ് പാലക്കാട് നോർത്ത് (സെക്രട്ടറി), സുവി.സാജൻ, സാം ഫിലിപ്പ് തോമസ് (ജോയിന്റ് സെക്രട്ടറിമാർ), എഡ്വിൻ പോൾസൺ പാലക്കാട് നോർത്ത് (ട്രഷറർ) , ബ്രദർ ഐസക് ജെയിംസ് (മീഡിയ കൺവീനർ), ബ്രദർ ജോഷ്വ ബിനു ജോൺ (പബ്ലിസിറ്റി കൺവീനർ), സുവി. ജോസ് തങ്കച്ചൻ, സുവി. ജിജോ കെ. ചെറിയാൻ, സുവി. ജോസഫ് ജോൺ (സുനിൽ), ഹാഡ്സൺ കെ. സിജു, ബ്രദർ സുജയ്, ബ്രദർ ജസ്റ്റസ് (കമ്മിറ്റി അംഗങ്ങൾ) പ്രവർത്തിക്കുന്നു.

സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികളായി പ്രസിഡന്റ് ഡേവിഡ് വി.ജി, വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി പി. പി, സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് തോമസ്, ജോയിന്റ് സെക്രട്ടറി സബിത എ. കെ, ട്രെഷറായി പാസ്റ്റർ സാബു വി. തോമസ് എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി പാസ്റ്റർ റെജി ജോസഫ്, പാസ്റ്റർ ബിജു പി. എ, പാസ്റ്റർ കെ.കെ. കുര്യാക്കോസ്, പാസ്റ്റർ ഇ. വി. ജോർജ്ജ്, ബിനി ആന്റണി, ആർതി തോമസ്,  പാസ്റ്റർ മുരളീധരൻ എന്നിവർ പ്രവർത്തിക്കുന്നു.

സോണൽ സോദരി സമാജത്തിന്റെ ഭാരവാഹികളായി മിനി ജോർജ് (പ്രസിഡൻ്റ്), ഷീബ ഷിജു (വൈസ് പ്രസിഡന്റ്), റെനി ബിജു (സെക്രട്ടറി), ബിനി ആൻ്റണി (ജോയിന്റ് സെക്രട്ടറി) , റെനി ഷാജി (ട്രഷറർ), പ്രെയർ ബോർഡ് കൺവീനറായി ജെയ്‌നമ്മ ജോൺസൺ,  ഇവാഞ്ചലിസം ബോർഡ് കൺവീനറായി ബിജി മാത്യു, ചാരിറ്റി ബോർഡ് കൺവീനറായി ഷീജ കുര്യാക്കോസ് എന്നിവര് പ്രവർത്തിക്കുന്നു.

Advertisement

Advertisement