വേനലവധി കഴിഞ്ഞു... ഇനി പുത്തൻ പ്രതീക്ഷകൾ

വേനലവധി കഴിഞ്ഞു... ഇനി പുത്തൻ പ്രതീക്ഷകൾ

തയ്യാറാക്കിയത് 
സന്ദീപ് വിളമ്പുകണ്ടം 

ധ്യയനവർഷാരംഭമായി. വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും ഒരുങ്ങി. നവാഗതരെ സ്വീകരിക്കാൻ വിദ്യാഭ്യാസ മേഖല തയ്യാറായി. സ്കൂൾപഠനം പൂർത്തീകരിച്ചവർ ഉന്നതപഠനത്തിനായി പോകാൻ തയ്യാറെടുക്കുകയാണ്.

വിദ്യാർഥി സമൂഹവുമായി ദീർഘ വർഷങ്ങളായി ഇടപെടുന്ന വിവിധ മേഖലകളിലുള്ളവർ പുതിയ അധ്യയന വർഷത്തിൽ പ്രതീക്ഷകളും സ്വപ്നങ്ങളും ആശങ്കകളും പങ്കുവെയ്ക്കുന്നു.

സാഹചര്യവും പാരമ്പര്യവും

 കെ.പി. തോമസ്, കൊട്ടാരക്കര റിട്ട. ഡിപിഒ

പുത്തൻ പ്രതീക്ഷകളോടെയാണ് നാം കുഞ്ഞുങ്ങളെ  കലാലയങ്ങളിലേയ്ക്ക് അധ്യയനവർഷാരംഭത്തിൽ അയയ്ക്കാറുള്ളത്. എന്നാൽ, നമ്മുടെ പ്രതീക്ഷകൾക്ക് പലപ്പോഴും മങ്ങലേൽക്കുന്ന അനുഭവങ്ങളാണ് നമ്മെ വരവേൽക്കുന്നത്.

കുട്ടികളെ സ്വാധിനിക്കുന്ന രണ്ടു ഘടകങ്ങളാണ് പ്രധാനം. സാഹചര്യവും പാരമ്പര്യവും. പരമ്പരാഗതമായി ലഭിച്ച കഴിവുകൾ സാഹചര്യത്തിനനുസരിച്ച് ഫലപ്രാപ്ത‌ിയിലെത്തും. വിദ്യാഭ്യാസം അത് ലക്ഷ്യത്തിലെത്തിക്കും. ശാരീരികവും, മാനസികവും, ആത്മീയവുമായ വികസനമാണ് വിദ്യാഭ്യാസം എന്ന പദംകൊണ്ട് അർഥമാക്കുന്നത്. അവരുടെ നാനാതുറകളിലുള്ള കഴിവുകൾ വികസിപ്പിക്കുവാൻ വിദ്യാഭ്യാസം അവ രെ സഹായിക്കുന്നു.

പലപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ അവരിലൂടെ നേടിയെടുക്കണമെന്ന ലക്ഷ്യമാണ് നമുക്കുള്ളത്. അതിലുപരി കുട്ടികളുടെ കഴിവുകൾക്കനുസൃതമായി ലക്ഷ്യത്തിൽ അ വരെ എത്തിക്കുക എന്ന ആഗ്രഹത്തിൻ്റെ സാഫല്യമാണ് സാധ്യമാക്കേണ്ടത്. കുഞ്ഞു ങ്ങളെ സ്‌കൂളുകളിലേക്കു വിടുമ്പോൾ രക്ഷിതാക്കൾക്ക് വളരെയേറെ ആശങ്കകളുണ്ട്.

അവർക്ക് സ്വഭാവരൂപീകരണത്തിനുള്ള അന്തരീക്ഷം വീട്ടിലും സമൂഹത്തിലും ഉണ്ടാക്കുകയാണെങ്കിൽ നമ്മുടെ പ്രതീക്ഷകൾ പൂവണിയും. അതുമൂലം നമ്മുടെ ആശങ്കകളും അസ്ഥാനത്താകും.

Beyond Books and Classrooms

 Mrs. Smitha Chacko
Lecturer
St. Joseph's PU College, Bangalore

Train up a child in the way he should go, and when he is old he will not depart from it." - Proverbs 22:6 A new academic year brings new beginnings, fresh challenges, and newer opportunities - all within the same system. 

As we step into this year, we are reminded that today's students need more than academic instruction, they need guidance, encouragement, values, and purpose.

May this year help us grow together, inspire young minds and create a positive and meaningful learning environment for all.

ചിരിച്ചും കളിച്ചും പഠിച്ചും മനോഹരമാക്കാം

 ലിഷാ കാതേട്ട്
(അദ്ധ്യാപിക, മലപ്പുറം )

പുതിയ അധ്യയന വർഷത്തിന് ആശംസകൾ!

പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒരു വർഷം കൂടി.

നമ്മൾ ഒരു പുതിയ യാത്ര തുടങ്ങുകയാണ്. പുതിയ പുസ്തകങ്ങൾ, പുതിയ ക്ലാസ് മുറികൾ, പുതിയ പ്രതീക്ഷകൾ. ഓരോ അധ്യയന വർഷവും നമ്മുടെ ജീവിതത്തിലെ ഒരു പുതിയ അധ്യായമാണ്. കഴിഞ്ഞ വർഷത്തെ വിജയങ്ങളിൽ അഭിമാനിക്കാം, പിഴവുകളിൽ നിന്ന് പഠിക്കാം.

ഈ വർഷം നമുക്ക് മൂന്ന് കാര്യങ്ങൾ ഓർക്കാം:

1. കൗതുകത്തോടെ പഠിക്കാം: "ഇതെന്താണ്, എന്തുകൊണ്ട്" എന്ന് ചോദിക്കാൻ മടിക്കരുത്. ചോദ്യങ്ങളാണ് അറിവിന്റെ തുടക്കം.

2. പരസ്പരം കൈപിടിക്കാം:

ക്ലാസിൽ പിന്നിലായിപ്പോകുന്ന കൂട്ടുകാരനെ സഹായിക്കാം. ഒരുമിച്ചാണ് നമ്മൾ വളരേണ്ടത്.

3. തോൽവിയെ പേടിക്കരുത്:

പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ ജീവിതം തീർന്നില്ല. ഓരോ വീഴ്ചയും അടുത്ത ചാട്ടത്തിനുള്ള ഊർജമാണ്.

പഠനത്തിൽ കൗതുകം കൈവിടാതെ, ഓരോ ദിവസവും പുതിയതെന്തെങ്കിലും അറിയാൻ ശ്രമിക്കുക.

തെറ്റുകൾ വരാം. പക്ഷെ, പേടിക്കേണ്ട. അവയാണ് ഏറ്റവും നല്ല അധ്യാപകർ.

കൂട്ടുകാരോടും അധ്യാപകരോടും ചേർന്ന് ചിരിച്ചും കളിച്ചും പഠിച്ചും ഈ വർഷം മനോഹരമാക്കൂ.

നിങ്ങളുടെ കഠിനാധ്വാനത്തിന് സൂര്യനോളം തിളക്കമുണ്ടാവട്ടെ!

ഏറ്റവും പ്രധാനപ്പെട്ടത്: 
മുടങ്ങാതെ ബൈബിൾ വായിക്കാം

യഹോവ ഭക്തി ജ്നാനത്തിൻ്റെ ആരംഭം.
ദൈവത്തിൽ ആശ്രയിക്കുകയും ദൈവം ആശ്രയമായിരിക്കുകയും ചെയ്യുന്ന മനഷ്യൻ ഭാഗ്യവാൻ.
പഠിക്കാൻ പുസ്തകം തുറക്കുന്നതിനു മുമ്പെ ബൈബിൾ തുറക്കുക.
ക്രമീകൃതമായി എല്ലാ ദിവസവും ഒരു അദ്ധ്യായം വീതം വായിക്കുക.
ധ്യാനിക്കുക. ദൈവം സംസാരിക്കാതിരിക്കില്ല.
പറ്റുമെങ്കിൽ എല്ലാ അത്മീയ കൂട്ടായ്മകളിലും സണ്ടേസ്കൂളിലും സജീവമായി പങ്കെടുക്കുക. ദൈവത്തോടൊപ്പം എല്ലാം ചെയ്യുക. പഠനം മനോഹരമാകും. ജീവിതവും .

 ഫോണിലും കളിയിലും മാത്രം സമയം കളയാതെ, നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടിയും കുറച്ച് സമയം മാറ്റിവെക്കാം. സൂര്യനെപ്പോലെ തിളങ്ങാൻ നമുക്ക് കഴിയും.

ഈ അധ്യയന വർഷം നമുക്ക് എല്ലാവർക്കും അറിവിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വർഷമാവട്ടെ.


ക്രിയാത്മക ചിന്ത വളർത്താം

 റോബിൻ പി. സന്തോഷ്
മെന്റൽ ഹെൽത്ത് പ്രൊഫഷണൽ & ട്രെയ്ന‌ർ
ന്യൂറോനെസ്റ്റ് - സെൻ്റർ ഫോർ കൗൺസിലിങ് ആൻഡ് സൈ ക്കോതെറാപ്പി,വയനാട്

പ്രതീക്ഷയോടെ പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവയ്ക്കുന്ന കൂട്ടുകാരോട്: വിദ്യ വിലപ്പെട്ടതാണ്, നേടേണ്ടത് തന്നെയാണ്; എന്നാൽ, വിദ്യാർഥി, അഥവാ നിങ്ങളുടെ വ്യക്തിത്വം അതിലും മൂല്യമേറെയുള്ളതാണ്.

അറിവ് നേടുന്നതിനൊപ്പം ജീവിതനൈപുണ്യങ്ങളായ ആശയവിനിമയം, പ്രശ്നപരിഹാരം, സ്വയാവബോധം, വ്യക്ത്യാന്തര ബന്ധം, തന്മയീഭാവം, വികാരങ്ങളും സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടുക.

ക്രിയാത്മക ചിന്ത, വിമർശനാത്മക ചിന്ത, തീരുമാനമെടുക്കൽ തുടങ്ങിയവ വർധിപ്പിക്കുക.

നിങ്ങൾ ഉയരങ്ങൾ കീഴടക്കും, പ്രതിസന്ധികൾ മറികടക്കും.

സാഹചര്യങ്ങളുടെ ഇരകളാകാതിരിക്കുക

ഡോ. നിസ്സി സക്കറിയ കൺസൾട്ടന്റ് സൈക്കോളജിസ്‌റ്റ്

ഇന്നത്തെ തലമുറ മുൻകാല തലമുറകളെക്കാൾ വ്യത്യസ്‌തമായ വെല്ലുവിളികൾ നേരിടുകയും, ഉള്ളിൽ പല സമ്മർദ്ദങ്ങളും വഹിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുന്നവരാണ്.

എങ്കിലും അവർ സത്യസന്ധമായി സംസാരിക്കാനും, തുറന്ന മനസ്സോടെ ചിന്തിക്കാനും, മറ്റുള്ളവരെ മനസ്സിലാക്കാനും ശ്രമിക്കുന്ന ഒരു മനോഹരമായ തലമുറയാണ്.

ദൈവത്തിൽ ആശ്രയിച്ച് ഓരോ സാഹചര്യവും ശരിയായി മനസ്സിലാക്കാനും, പ്രയാസങ്ങളെ വളർച്ചയുടെ അവസരമാക്കാനും, ഓരോ പ്രതിസന്ധിയും അവരുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന അനുഗ്രഹമായി മാറാനും ഇടയാകട്ടെ.

കാരണം അവർ സാഹചര്യങ്ങളുടെ ഇരകളായി ജീവിക്കാനല്ല... ഓരോ ജീവിത സാഹചര്യങ്ങളിലൂടെയും കൂടുതൽ ശക്തരായി, ധൈര്യത്തോടെ മുന്നേറാൻ ജനിച്ചവരാണ്. അതിനായി സർവശക്തൻ അവരെ സഹായിക്കട്ടെ.


മിടുക്കരായ തലമുറ

 സുബിൻസ് ടി. ഡേവിഡ്, ഗവ. വിഎച്ച്എസ്എസ്, കരിങ്കുറ്റി, വയനാട്

പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ വരും തലമുറയെക്കുറിച്ച് ഏറെ ശുഭപ്രതീക്ഷകളുണ്ട്. നൂതന സാങ്കേതിക വിദ്യകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന മിടുക്കരായ തലമുറയാണ് നമുക്കുള്ളത്. ഇത് പഠനമികവിനും പുതിയ അറിവുകൾ നേടുന്നതിനും ഉപയോഗപ്പെടുത്തണം.

ശരിയായ രീതിയിൽ ഇവ ഉപയോഗിക്കാത്തതും കൂടുതൽ സമയം നിയന്ത്രണങ്ങളില്ലാതെ സോഷ്യൽ മീഡിയ
പ്ലാറ്റ്ഫോമുകളിൽ ചിലവഴിക്കുന്നതും പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്.

ലഹരി പദാർഥങ്ങളുടെ സുലഭമായ ലഭ്യത കുറ്റകൃത്യങ്ങളിലേക്ക് പുതിയ തലമുറയെ നയിക്കുന്നുണ്ട് എന്ന വസ്‌തുത വിസ്മരിക്കാൻ കഴിയില്ല. ലക്ഷ്യബോധമുള്ള, സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന ഒരു തലമുറ വളർന്നു വരട്ടെ എന്നാഗ്രഹി ക്കുന്നു. ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടി ച്ചുകൊണ്ട് ദൈവാശ്രയ ബോധത്തോടെ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന തുടക്കമാവട്ടെ ഈ അധ്യയനവർഷം എന്നാശംസിക്കുന്നു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement