ഹെബ്രോൻ ബൈബിൾ കോളേജ് പി.ജി ഗ്രാജുവേഷൻ സർവീസ് നടന്നു; 119 പേർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി


ad
ad
ad

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് ഹെബ്രാൻ ബൈബിൾ കോളേജിന്റെ 34-ാമത് ബാച്ചിന്റെ പി.ജി ഗ്രാജുവേഷൻ സർവീസ് കുമ്പനാട് മുട്ടുമൺ ഐസിപിഎഫ് ഹാളിൽ  നടന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 119 ശുശ്രൂഷകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മുഖ്യശുശ്രൂഷയും ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് നിർവഹിച്ചു.

ad
ad
ad

ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിബു നെടുവേലിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയൽ കൊന്നനിൽക്കുന്നതിൽ മുഖ്യസന്ദേശം നൽകി. പി.ജി.ബോർഡ് ചെയർമാൻ പാസ്റ്റർ എൻ.വിജയകുമാർ, പി.ജി. ബോർഡ് സെക്രട്ടറി  പീറ്റർ മാത്യു കല്ലൂർ, പി.ജി. കോഴ്സ്  ഡീൻ പാസ്റ്റർ നിബു മാത്സൺ, ജോ.സെക്രട്ടറി ജോൺസൺ പന്തളം എന്നിവർ  നേതൃത്വം നൽകി. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ കെ.സി. ഉമ്മൻ അനുഗ്രഹ പ്രാർത്ഥന നടത്തി.

സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഗ്ലാഡ്സൺ ജേക്കബ്, സ്റ്റേറ്റ് ട്രഷറർ ബിനു വി. ജോർജ്, ഐപിസി കേരള സ്റ്റേറ്റ് സൺഡേസ്‌കൂൾ ഡയറക്ടർ പാസ്റ്റർ സാജൻ സി. ജേക്കബ്, ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഗ്രാഡ്ജുവേറ്റു ചെയ്ത എല്ലാവർക്കും എത്രയും വേഗം ഇവാഞ്ചലിസ്റ്റിൻ്റെ ഐഡൻ്റിറ്റി കാർഡുകൾ നൽകുമെന്നും  അടുത്ത ബാച്ചിലേക്കുള്ള(35 മത്) അഡ്മിഷൻ ആരംഭിച്ചതായും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായും സെക്രട്ടറി  പീറ്റർ മാത്യു കല്ലൂർ അറിയിച്ചു. വിവരങ്ങൾക്ക്: 94004 89066

ad
ad
ad
ad
ad
ad
ad
ad
ad