ഐപിസി പെരുമ്പാവൂർ സെൻ്റർ കൺവൻഷൻ ജനു. 21 മുതൽ

വാർത്ത: ബേസിൽ അറയ്ക്കപ്പടി
പെരുമ്പാവൂർ: ഇൻഡ്യ പെന്തെക്കോസ്ത് ദൈവസഭ പെരുമ്പാവൂർ സെൻ്റർ 34-ാം കൺവൻഷൻ ജനു. 21 ചൊവ്വാ മുതൽ 26 ഞായർ വരെ പെരുമ്പാവൂർ ഒന്നാം മൈൽ ഹെബ്രോൻ ഗ്രൗണ്ടിൽ നടക്കും.
ചൊവാഴ്ച വൈകിട്ട് 6 ന് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ എം.എ. തോമസ് ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി പാസ്റ്റർമാരായ ജെയിസ് പാണ്ടനാട് , ഫെയ്ത്ത് ബ്ലസൻ, സജു ചാത്തന്നൂർ, ടോമി ജോസഫ് , എബി പി. മാത്യു, എം.എ. തോമസ്, കെ.സി. തോമസ്, വർഗീസ് ബേബി കായംകുളം, സിസ്റ്റർ റീജ ബിജു എന്നിവർ പ്രസംഗിക്കും. പെരുമ്പാമ്പൂർ സെൻ്റ്ർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
വെള്ളിയാഴ്ച ഉപവാസ പ്രാർഥന, ശനി ഉച്ച കഴിഞ്ഞ് പുത്രികാ സംഘടനാ വർഷികം, ശനി രാവിലെ 10 ന് സോദരി സമാജ വാർഷികം, ഞായറാഴ്ച്ച സംയുക്ത സഭായോഗം എന്നിവ നടക്കും.
പാസ്റ്റർ എം.എ. തോമസ് (പ്രസിഡൻ്റ്), പാസ്റ്റർ സജി മാത്യു (സെക്രട്ടറി), ബിബിൻ ജോർജ് ( പബ്ലി. കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.