ഐ.പി.സി വാപി: 'ബ്ലെസ് വാപി 2026' നവം. 6 മുതൽ 


ഐ.പി.സി വാപി: 'ബ്ലെസ് വാപി 2026' നവം. 6 മുതൽ 
ad
ad
ad

​വാപി (ഗുജറാത്ത്): ഐ.പി.സി വാപി സഭയുടെ ആഭിമുഖ്യത്തിൽ 'ബ്ലെസ് വാപി 2026' സുവിശേഷ കൺവെൻഷൻ നവംബർ 6, 7, 8 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. വാപി സിൽവാസ റോഡിലുള്ള ഫെലോഷിപ്പ് മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ദിവസവും വൈകുന്നേരം 6:00 മണി മുതൽ രാത്രി 9:00 മണി വരെയാണ് യോഗങ്ങൾ.

​ഐ.പി.സി ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എ. ജോർജ് കൺവെൻഷന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഡോ. ഷിബു കെ. മാത്യു പ്രസംഗിക്കും. ​'ബ്ലെസ് ഇന്ത്യ മ്യൂസിക് ടീം' സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. നവംബർ 8 ഞായറാഴ്ച രാവിലെ 9 മുതൽ വാപ്പി, സിൽവാസാ, ദമൻ, ഉമർഗാവ്, വത്സാദ്, തുടങ്ങി, സമീപ പ്രദേശങ്ങളിലുള്ള എല്ലാ സഭകളും ചേർന്നുള്ള സംയുക്ത ആരാധനയും നടക്കും.

വാർത്ത: പാസ്റ്റർ സാം തോമസ് ഗാന്ധിനഗർ.

Advertisement