യുവജനങ്ങളിൽ സാമൂഹിക പ്രതിബദ്ധത വളർത്തണം : പാസ്റ്റർ കെ.സി. ജോൺ

യുവജനങ്ങളിൽ സാമൂഹിക പ്രതിബദ്ധത വളർത്തണം : പാസ്റ്റർ കെ.സി. ജോൺ
ad
ad
ad

 ജീസസ് ബ്രിഗേഡ് - പി.വൈ.പി.എ സന്നദ്ധസേനയ്ക്ക് തുടക്കമായി

നൂറുകണക്കിന് വീടുകളിൽ ഭക്ഷ്യകിറ്റുകൾ എത്തിച്ച് ജീസസ് ബ്രിഗേഡ്

തിരുവല്ല: യുവജനങ്ങളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നത് ഒരു നല്ല സമൂഹത്തിന്റെ നിർമ്മിതിക്ക് അത്യാവശ്യമാണെന്നും ഇന്നത്തെ യുവാക്കളാണ് നാളത്തെ ലോകത്തെ നയിക്കേണ്ടവരെന്നും ഐപിസി മുൻ ജനറൽ പ്രസിഡണ്ട് പാസ്റ്റർ കെ.സി. ജോൺ പറഞ്ഞു. കേരള സ്റ്റേറ്റ് പി.വൈ.പി.എ സന്നദ്ധസേനയായ ജീസസ് ബ്രിഗേഡ് (PYPA Jesus Brigade) ഉത്‌ഘാടനം ചെയ്ത സംസാരിക്കുകയിരുന്നു അദ്ദേഹം. സമൂഹത്തിലെ മറ്റുള്ളവരോട് കരുണ കാണിക്കുക, നിയമങ്ങൾ പാലിക്കുക, ചുറ്റുമുള്ള പ്രശ്നങ്ങളിൽ ഇടപെടുക എന്നിവയാണ് സാമൂഹിക പ്രതിബദ്ധത. ഇത് കേവലം ഒരു കടമയല്ല, മറിച്ച് സമൂഹത്തോടുള്ള ഉത്തരവാദിത്തമാണെന്നും പി.വൈ.പി.എ മുൻ പ്രസിഡന്റുമായ അദ്ദേഹം പറഞ്ഞു.

യുവജനങ്ങളെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പി.വൈ.പി.എ. സന്നദ്ധസേന രൂപീൿരിച്ചത്. സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ്‌ ജസ്റ്റിൻ നെടുവേലിൽ ജീസസ് ബ്രിഗേഡിന്റെ പ്രവത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. ഐ.പി.സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഗ്ലാഡ്സൺ ജേക്കബ് സംസ്ഥാന ട്രഷറർ ആശിഷ് വർഗീസ്, പാസ്റ്റർ അജു അലക്സ്‌, പാസ്റ്റർ മാത്യു വർഗീസ്, ജോജി ഐപ്പ് മാത്യൂസ്, ബോബി തലപ്പാടി, ജോസി പ്ലാത്താനത്ത്, സാം കെ വിൽ‌സൺ, സുബിൻ ആലഞ്ചേരി, ജോൺ പത്തനംതിട്ട, ഏബൽ കിഴക്കേടത്ത് എന്നിവർ ആശംസകൾ അറിയിച്ചു. 

സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും, ക്രിസ്തുവിന്റെ സ്നേഹവും കരുതലും പ്രവർത്തികളിലൂടെ പകരാനും ജീസസ് ബ്രിഗേഡ് പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. യുവത്വത്തിന്റെ ഊർജ്ജം നന്മയ്ക്കായി വിനിയോഗിച്ച് വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന പി.വൈ.പി.എ ഭാരവാഹികൾ അറിയിച്ചു. 

ജീസസ് ബ്രിഗേഡിന്റെ പ്രധാന പ്രവർത്തനങ്ങൾ

സന്നദ്ധ സേവനം: പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ യുവാക്കൾ മുന്നിട്ടിറങ്ങി സഹായിക്കുന്നു.
പരിസ്ഥിതി സംരക്ഷണം: മരം നടൽ, പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്നിവയിൽ പങ്കാളികളാകുന്നു.
ലഹരി വിരുദ്ധ പ്രവർത്തനം: കൂട്ടുകാർക്കിടയിലും നാട്ടിലും ലഹരിക്ക് എതിരെ ബോധവൽക്കരണം നടത്തുന്നു.
ഡിജിറ്റൽ സാക്ഷരത: പ്രായമായവരെയും സാധാരണക്കാരെയും പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ സഹായിക്കുന്നു.
രക്തദാനം: ആവശ്യക്കാരിലേക്ക് കൃത്യസമയത്ത് രക്തം എത്തിക്കാൻ സഹായിക്കൽ.

രണ്ട് ഘട്ടങ്ങളിലായി 200ലധികം വീടുകളിൽ പലവ്യഞ്ജന കിറ്റും, പച്ചക്കറി കിറ്റും നേരിട്ട് എത്തിച്ചു നൽകി PYPA JESUS BRIGADE

വെള്ളകെട്ടിന്റെയും, വെള്ളപൊക്കത്തിന്റെയും ദുരിതം പേറുന്ന അപ്പർ കുട്ടനാടിന്റെ പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ കർമനിരതരായി JESUS BRIGADE.

ഒരു കുടുംബത്തിന് ഏകദേശം ഒരു മാസം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ തയ്യാറാക്കിയ 13 കൂട്ടം സാധനങ്ങൾ അടങ്ങിയ പലവ്യഞ്ജനകിറ്റും, അത്യാവശ്യം ഉപയോഗിക്കാൻ കഴിയുന്ന ഏകദേശം 6 കിലോ വരുന്ന പച്ചക്കറി കിറ്റുമാണ് പി.വൈ.പി.എ. ജീസസ് ബ്രിഗേഡ് പ്രവർത്തകർ നേരിട്ട് വീടുകളിൽ എത്തിച്ചു നൽകിയത്. 

തുരുവല്ല എം.എൽ.എ. അഡ്വ. വർഗീസ് മാമൻ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, പുളികീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഈപ്പൻ കുര്യൻ, സുധി കല്ലുങ്കൽ, സംസ്ഥാന പി.വൈ.പി.എ ട്രഷറർ ആശിഷ് വർഗീസ്, പബ്ലിസിറ്റി കൺവീനർ ഫിന്നി മാത്യു, പാസ്റ്റർ അജു അലക്സ്‌, ജോജി ഐപ്പ് മാത്യൂസ്, ജോസി പ്ലാത്താനത്ത്, സാം കെ വിൽ‌സൺ, ഇവാ അജോ അച്ചൻകുഞ്ഞു, ജെയ്സൺ എം. , ജോൺ പത്തനംതിട്ട, സുബിൻ ആലഞ്ചേരി, പാസ്റ്റർ മാത്യു വർഗീസ്, പാസ്റ്റർ അലക്സ്‌ ജോൺ, പാസ്റ്റർ ബിജു മേപ്രാൽ , പാസ്റ്റർ ജിസ്മോൻ ജോസഫ്, പാസ്റ്റർ ബിബു, പാസ്റ്റർ സജി ജോൺ , പി വൈ പി എ പ്രവർത്തകർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .

Advertisement