ഐപിസി കേരള സ്റ്റേറ്റ്: സംസ്ഥാനതല പ്രാർത്ഥന സമ്മേളനവും വിദ്യാഭ്യാസ സഹായ വിതരണവും
കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാനതല പ്രാർത്ഥന സമ്മേളനവും വിദ്യാഭ്യാസ സഹായ വിതരണവും ജൂലൈ 14ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ഐപിസി മാരാമൺ സഭാഹാളിൽ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ ഐ. ജോൺസൻ കുണ്ടറ പ്രസംഗിക്കും.
സഭയുടെ അനുഗ്രഹത്തിന് വേണ്ടിയുള്ള ഈ പ്രത്യേക സമ്മേളനത്തിൽ എല്ലാ സെൻ്റർ പാസ്റ്റർമാരെയും ഏരിയാ പാസ്റ്റർമാരെയും സഭാ ശുശ്രൂഷകന്മാരെയും സഭാജനങ്ങളെയും ക്ഷണിക്കുന്നതായി സംസ്ഥാന ഭാരവാഹികളായ വൈസ് പ്രസിഡണ്ട് പാസ്റ്റർ ഷിബു നെടുവേലിൽ, സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോ. സെക്രട്ടറിമാരായ പാസ്റ്റർ കെ.സി. ഉമ്മൻ, ഗ്ലാഡ്‌സൺ ജേക്കബ്, ട്രഷറർ ബിനു വി. ജോർജ് എന്നിവർ അറിയിച്ചു.
Advertisement
























































