കരിസ്മ ക്രൂസേഡ് ഫെബ്രു. 2 മുതൽ

കരിസ്മ ക്രൂസേഡ് ഫെബ്രു. 2 മുതൽ

തിരുവല്ല: വിവിധ സഭകളുടെ സഹകരണത്തോടെ മഞ്ഞാടി ഐപിസി പ്രെയർ സെൻ്റർ സംഘടിപ്പിക്കുന്ന കരിസ്മ ക്രൂസേഡ് ഫെബ്രുവരി 2 (ഞായർ) മുതൽ 9 (ഞായർ) വരെ ചർച്ച് ഗ്രൗണ്ടിൽ നടക്കും. 2ന് 8.30ന് സഭാ പ്രസിഡൻ്റ് പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം ചെയ്യും.

വിവിധ ദിവസങ്ങളിൽ 10നും 6നും സുവിശേഷയോഗങ്ങളിൽ പാസ്റ്റർമാരായ കെ.സി.ജോൺ, ആർ.ഏബ്രഹാം, നൂറുദ്ദീൻ മുള്ള, അനീഷ് തോമസ്, പി.സി.ചെറിയാൻ, ഫെയ്ത്ത് ബ്ലസൻ, തോമസ് മാമൻ, സജു ചാത്തന്നൂർ, അനീഷ് കൊല്ലം, അഭിമന്യു അർജുൻ, സിസ്റ്റർ ജോയ്സ് ഏബ്രഹാം എന്നിവർ വചനഘോഷണം നടത്തും. ഷാരോൺ വർഗീസിൻ്റെ നേതൃത്വത്തിൽ പ്രെയർ സെൻ്റർ വോയ്സ് ഗാനശുശ്രൂഷ നടത്തും.

9ന് 6ന് സമാപന സമ്മേളനം നടക്കും.