കുന്നംകുളം യുപിഎഫ് മെഗാ ബൈബിൾ ക്വിസ്:നീതു മേഴ്‌സി ജെയിംസ് വിജയിയായി
ഷാജൻ മുട്ടത്ത്
കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റെ പതിന്നാലാമത് മെഗാ ബൈബിൾ ക്വിസ് ഫലം പ്രഖ്യാപിച്ചു. ജനുവരി 11 ശനി വൈകുന്നേരം 4 ന് നടന്ന മെഗാ ബൈബിൾ ക്വിസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഓൺലൈനായി പങ്കെടുത്തു.
നീതു മേഴ്‌സി ജയിംസ് (കോട്ടയം) ഒന്നാം സ്ഥാനം നേടി വിജയിയായി. സന്ധ്യ ബിനു (തൃശൂർ) രണ്ടാം സ്ഥാനവും, അനു ബാബു (പത്തനംതിട്ട) മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 25000, 20000,10000 രൂപ വീതവും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. ജെറിൻ മറിയം തോമസ്(ആലപ്പുഴ) നാലാം സ്ഥാനവും(₹5000), ആൻസി ബാബു (യു കെ) (₹3000) അഞ്ചാം സ്ഥാനവും നേടി.
ലില്ലി എസ് (തിരുവനന്തപുരം) , റജീന സുനൂപ് ( യു കെ), ആൻസി എസ് പി (തിരുവനന്തപുരം) പെർസിസ് പൊന്നച്ചൻ (കൊല്ലം ) മിനി അജി (തൃശൂർ) എന്നിവർ ആറു മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ജനുവരി 26 ന് നടക്കുന്ന യുപിഎഫ് 43 മത് വാർഷിക കൺവെൻഷനിൽ നൽകും.
ക്വിസ് ഓൺലൈൻ സംവിധാനം വിബിൻ സി.ബി നിയന്ത്രിച്ചു. പാസ്റ്റർ പ്രതീഷ് ജോസഫ് (ചീഫ് എക്സാമിനർ), പാസ്റ്റർ ഷിന്റോസ് കെ.എം (രജിസ്ട്രാർ), പാസ്റ്റർ ലിബിനി ചുമ്മാർ (ജനറൽ പ്രസിഡന്റ് ), ഷിജു പനക്കൽ (ജനറൽ സെക്രട്ടറി ), പാസ്റ്റർ സി. യു ജെയിംസ് (ബോർഡ് അംഗം)എന്നിവർ നേതൃത്വം നൽകി