കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആത്മീയ സംഗമം മെയ് 2 ന്

കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആത്മീയ സംഗമം മെയ് 2 ന്

കൊല്ലകടവ്: കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആത്മീയ സംഗമം മെയ് 2 ന് ശനിയാഴ്ച രാവിലെ 10 മുതൽ കൊല്ലകടവ് ഫെയ്ത്ത് ഹോം പെന്തെക്കോസ്തൽ ആശ്രമം കെടിഎംസിസി. ആഡിറ്റോറിയത്തിൽ  നടക്കും.

വർഷങ്ങളായി കർതൃവേലയിൽ സേവനം അനുഷ്ഠിച്ച, അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ദൈവദാസന്മാർ പങ്കെടുക്കുന്ന മാസാന്ത കൂടിവരവാണ് ഈ യോഗം. ദൈവവചന ശുശ്രൂഷയും പ്രാർത്ഥനകളും ഉണ്ടാകും.

വിവരങ്ങൾക്ക്: പാസ്റ്റർ ഏബ്രഹാം ജോർജ്ജ് (കുറ്റപ്പുഴ) - 99471 70267, 62821 78180