ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച്: ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ് & സണ്ടേസ്കൂള്‍ ജനറല്‍ ക്യാമ്പ് ആഗസ്റ്റ് 28 മുതല്‍ 

ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച്: ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ് & സണ്ടേസ്കൂള്‍ ജനറല്‍ ക്യാമ്പ് ആഗസ്റ്റ് 28 മുതല്‍ 

പായിപ്പാട്: ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച്, ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ് & സണ്ടേസ്കൂള്‍ സംയുക്ത ജനറല്‍ ക്യാമ്പ്  ആഗസ്റ്റ് 28 തിങ്കള്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 30 ബുധന്‍ വൈകിട്ട് 8.30 വരെ പായിപ്പാട് ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി ഓഡിറ്റോറിയത്തില്‍ നടക്കും. സഭാ പ്രസിഡന്‍റ് പാസ്റ്റർ എന്‍.സി.ജോസഫ്  ഉദ്ഘാടനം ചെയ്യും.  'പുതുക്കിപണിയുക' എന്ന ചിന്താവിഷയത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഡോ. ജോണ്‍ അലക്സ്, ഡോ. പി. എം.ജോര്‍ജ്ജ്കുട്ടി, പാസ്റ്റര്‍ എബി ഏബ്രഹാം, പാസ്റ്റര്‍ രാജേഷ് ഏലപ്പാറ, ഇവാ. സാജു ജോണ്‍ മാത്യു, ഡോ. ഗ്രേസ് ലാല്‍, പാസ്റ്റര്‍ റ്റി. വൈ. ജോണ്‍സണ്‍, റവ. ഷാജി സി.ഡി. എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. 

ഗ്രൂപ്പ് ചര്‍ച്ചകള്‍, കൗണ്‍സിലിംഗ്, മിഷന്‍ ചലഞ്ച്, ടാലന്‍റ് നൈറ്റ് എന്നിവ ഈ ക്യാമ്പിന്‍റെ പ്രത്യേകതകളാണ്. സണ്ടേസ്കൂള്‍ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ബിജുമോന്‍ ഇ.ആര്‍., ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ കെ.എ.സ്റ്റാലിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വര്‍ക്കിംഗ് കമ്മിറ്റി ക്യമ്പിനായി പ്രവര്‍ത്തിച്ചുവരുന്നു. 

Advertisement