മണിപ്പൂർ സംഭവം: അതിനിന്ദ്യം ;  പ്രതികൾക്കെതിരെ നടപടിയുണ്ടാവണം - ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

മണിപ്പൂർ സംഭവം: അതിനിന്ദ്യം ;  പ്രതികൾക്കെതിരെ നടപടിയുണ്ടാവണം - ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല:  മണിപൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട സ്തീകളെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നരാക്കി റോഡിലൂടെ നടത്തിയതും ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ മുറിപ്പാടാണെന്നും ഇതിനെതിരെ നടപടിയെടുക്കേണ്ട സർക്കാരുകളുടെ മൗനം അതിക്രൂരമാണെന്നും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അഭിപ്രായപ്പെട്ടു.

ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയെ നഗ്മനാക്കിയ കിരാതന്മാർക്കെതിരെയും മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ ഭരണകൂടം  അടിയന്തിര  നടപടിയെടുക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ക്രൈസ്തവരെ തിരഞ്ഞുപിടിച്ച കശാപ്പ് ചെയ്യുന്നതും ദേവാലയങ്ങളും സ്ഥാപനങ്ങളും തകർത്തതും ഭാരതത്തിലെ ക്രൈസ്തവരെ ഭയാകുലരാക്കുന്നു. മണിപൂരിലുണ്ടായ ഭയാനകമായ സംഭവങ്ങളുടെ യാർത്ഥ ചിത്രം  ഇനിയും വെളിപ്പെട്ടിട്ടില്ല. നാനൂറോളം ക്രിസ്ത്രീയ ദേവാലയങ്ങളും പതിനായിരക്കണക്കിനു  ക്രൈസ്തവരുടെ ഭവനങ്ങളും തെരഞ്ഞുപിടിച്ചു അക്രമണം നടത്തിയപ്പോഴും ഭരണാധികരികളുടെ മൗനം രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

സൂം പ്ലാറ്റ്ഫോമിൽ കൂടിയ മീറ്റിംഗിൽ ഗ്ലോബൽ മീഡിയ അസോസിയേഷൻ ഭാരവാഹികളായ സി.വി.മാത്യു , സാംകുട്ടി ചാക്കോ നിലമ്പൂർ, ഫിന്നി പി. മാത്യു , പാസ്റ്റർ രാജു ആനിക്കാട് , ഷിബു മുള്ളംകാട്ടിൽ, ടോണി ഡി. ചെവൂക്കാരൻ , അച്ചൻ കുഞ്ഞ് ഇലന്തൂർ, സി.പി. മോനായി, ഷാജി മാറാനാഥ , രാജൻ ആര്യപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement