കോഴിക്കോട് പുതുപ്പാടി തെങ്ങുംതോട്ടത്തിൽ വീട്ടിൽ ഏലിയാമ്മ ജോൺ നിര്യാതയായി


കോഴിക്കോട് പുതുപ്പാടി തെങ്ങുംതോട്ടത്തിൽ വീട്ടിൽ ഏലിയാമ്മ ജോൺ നിര്യാതയായി
ad
ad
ad

ഈങ്ങാപ്പുഴ: കോഴിക്കോട് അടിവാരം ഐപിസി ഗിൽഗാൽ ചർച്ച് സഭാംഗം പുതുപ്പാടി തെങ്ങുംതോട്ടത്തിൽ വീട്ടിൽ ഏല്യയാമ്മ ജോൺ (മോനി -71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്തംബർ 7ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് ഐപിസി തിരുവമ്പാടി സെൻററിൻ്റെ പുതുപ്പാടി സെമിത്തേരിയിൽ.

ad
ad
ad

ഐപിസി തിരുവമ്പാടി സെൻ്ററിലെ മുൻ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ ടി.എം.ജോണിന്റെ സഹധർമ്മിണിയാണ്.
ഐപിസി തിരുവമ്പാടി സെൻററിൻ്റെ പ്രാരംഭ കാല പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സിസ്റ്റർ ഏല്യയാമ്മ ജോൺ ഐപിസിയുടെ ആദ്യകാല ശുശ്രൂഷകനായ പരേതനായ മാമൂട്ടിൽ പാസ്റ്റർ പി.ടി ചാക്കോയുടെ (വെട്ടിയാട്ട് ചാക്കോച്ചായൻ) മകളാണ്.

മക്കൾ: പാസ്റ്റർ ശമുവേൽ ടി ജോൺ (ബ്ലെസൻ - ഐപിസി 
സ്വാൻസി വെയിൽസ്,  സഭാ ശുശ്രൂഷകൻ), ബ്ലെസ്സി ജോൺ. മരുമക്കൾ: നിമിതാ മാത്യു (യുകെ), രെജു തോമസ്. കൊച്ചുമക്കൾ: എയ്ഡൻ, അക്സ, എയിന, ഏബെൽ.