പാസ്റ്റർ എൻ.തോമസ് (87) കർത്തൃസന്നിധിയിൽ

പാസ്റ്റർ എൻ.തോമസ് (87) കർത്തൃസന്നിധിയിൽ
ad
ad
ad

വള്ളംകുളം: ഐപിസി വള്ളംകുളം തബോർ സഭംഗവും ഐപിസി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ എൻ.തോമസ് (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്‌കാരം ജൂലൈ 17 വെള്ളി രാവിലെ 8 ന് വള്ളംകുളം ഐപിസി താബോർ ചർച്ചിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 1 ന് സഭയുടെ നെല്ലിമല സെമിത്തേരിയിൽ.

1968 മുതൽ സഭാശുശ്രൂഷ ആരംഭിച്ചു. ശാരോൻ ഫെലോഷിപ്പ്, ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ എന്നീ സംഘടകളിലെ  പായിപ്പാട്, കവുംഭാഗം, വാരിക്കാട്, ഇരമല്ലിക്കര, വള്ളംകുളം, തുരുത്തിക്കാട്, കൊല്ലം,, ആലപ്പുഴ എന്നീ സ്ഥലങ്ങളിലും  മറ്റു ചില സഭകളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത സുവിശേഷകൻ ആശാരി ഉപദേശിയോടോപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: പാസ്റ്റർ സാം തോമസ് (കാനഡ), എൽസി ജയൻ (തിരുവനന്തപുരം), സോളമൻ തോമസ്. മരുമക്കൾ: മേഴ്സി സാം, ജയൻ ബാബു (റെയിൽവേ, തിരുവനന്തപുരം), അജി മോൾ. കൊച്ചുമക്കൾ: അന്ന, ആനി, സാറ, അക്സ, ഐറിൻ.