കുണ്ടറ കുട്ടത്തിൽ അന്നമ്മ ജോൺ (കുഞ്ഞുമോൾ- 80) ഫിലാഡെൽഫിയയിൽ നിര്യാതയായി
ഫിലാഡെൽഫിയ (യു.എസ്): റ്റി.പി.എം / ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്, ഫിലാഡെൽഫിയ സഭാംഗം കുണ്ടറ കുട്ടത്തിൽ തോമസ് ജോണിൻ്റെ ഭാര്യ അന്നമ്മ ജോൺ (കുഞ്ഞുമോൾ- 80) ഫിലാഡെൽഫിയയിൽ നിര്യാതയായി.
സംസ്കാര ശുശ്രൂഷ മാർച്ച് 2 രാവിലെ 9.30ന് 7520 Bustleton Ave, Philadelphiya, PA 19152 നടക്കും. കൂട്ടിക്കൽ മുതിരപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: അനിൽ ജോൺ, ബഞ്ചമിൻ ജോൺ, എബി ജോൺ, ഹെപ്സി ജോർജ്,
(ഏവരും യുഎസ്എ) ,എമി പ്രിൻസ് ( ആസ്ടേലിയ ) , സഹിൽ ജോൺ, ആബി ജോൺ (ഇരുവരും യു.എസ്).
മരുമക്കൾ: ജോളി അനിൽ ,മോളി ബഞ്ചമിൻ, ബീന എബി, പ്രിൻസ് .റ്റി, ഡോളി സഹിൽ, സീമ ആബി.
റ്റി.പി.എം എറണാകുളം സെൻറർ , കുണ്ടറ എന്നീ സഭകളിലെ ആരംഭകാല വിശ്വാസിയാണ് പരേത.
Advertisement