ടിപിഎം വടക്കൻചേരി സഭാ ശുശ്രൂഷകൻ എൽഡർ ബെന്നി ഐസക് (ബിനോച്ചൻ - 46) കർത്തൃസന്നിധിയിൽ

പീച്ചി : ദി പെന്തക്കോസ്ത് മിഷൻ തൃശൂർ സെൻ്റർ വടക്കൻചേരി സഭാ ശുശ്രൂഷകൻ എൽഡർ ബെന്നി ഐസക് (ബിനോച്ചൻ 46) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്‌കാര ശുശ്രൂഷ ഒക്ടോബർ 27 ന് (ചൊവ്വാഴ്ച) ഉച്ചക്ക് രണ്ടിന് വിലങ്ങന്നൂർ സെൻ്റർ വിശ്വാസ ഭവനത്തിൽ ആരംഭിച്ച് 4 ന് സഭയുടെ കണ്ണാറ സെമിത്തേരിയിൽ സംസ്‌കരിക്കും. കഴിഞ്ഞ 19 വർഷമായി കർത്താവിൻ്റെ വേലയിലായിരുന്നു. കോട്ടയം സെൻ്റർ കുറിച്ചി സ്വദേശിയാണ്.
തൃശൂർ, തിരുവനന്തപുരം സെൻ്ററുകളിലായി പ്രവർത്തിച്ചു. തൃശൂർ സെൻ്ററിലെ ഷൊർണൂർ, മുണ്ടൂർ (പാലക്കാട് ), അച്ചൻകുന്ന്, പഴഞ്ഞി , വടക്കാഞ്ചേരി എന്നീ സഭകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. കുറിച്ചി നെയ്യ്ശേരി വീട്ടിൽ ഐസക്കിൻ്റെയും പരേതയായ പെണ്ണമ്മയുടെയും മകനാണ്.
വാർത്ത ഡെന്നി പുലിക്കോട്ടിൽ









