പാസ്റ്റർ കെ. എസ്. ഏബ്രഹാമിന്റെ മാതാവ് ശോശാമ്മ ശാമുവേൽ (89) കർത്തൃസന്നിധിയിൽ 

പാസ്റ്റർ കെ. എസ്. ഏബ്രഹാമിന്റെ മാതാവ് ശോശാമ്മ ശാമുവേൽ (89) കർത്തൃസന്നിധിയിൽ 

തലയോലപ്പറമ്പ്: കല്ലുംപുറത്ത് കർമ്മേൽ വീട്ടിൽ പരേതനായ സാമുവേലിന്റെ സഹധർമ്മിണി ശോശാമ്മ ശാമുവേൽ (89) കർത്തൃസന്നിധിയിൽ  ചേർക്കപ്പെട്ടു. സംസ്കാരം മെയ് 8 തിങ്കളാഴ്ച രാവിലെ 9 നു കടുത്തുരുത്തി എബനേസർ ബൈബിൾ കോളേജ് ചാപ്പലിലെ ശുശ്രൂഷയ്ക്കുശേഷം 12 മണിക്ക് ജാതിക്കാമല ഇന്ത്യാ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ. പരേത കടമ്മനിട്ട പാറേൽ കുടുംബാംഗമാണ്.

മക്കൾ: പാസ്റ്റർ കെ. എസ്. ഏബ്രഹാം (തലയോലപ്പറമ്പ്), മറിയാമ്മ തോമസ്സ് (തൊടുപുഴ), ശോശാമ്മ മാത്യു (മൂവാറ്റുപുഴ), വൽസമ്മ രാജു (മുളക്കുഴ), സൂസമ്മ മാത്യു (നെല്ലാട്), ലിസ്സി ഏബ്രഹാം (റാന്നി), മിനി ജെയിംസ് (റാന്നി)

Advertisement