വെണ്ണിക്കുളം കുലത്താക്കൽ ചെള്ളേത്ത് വീട്ടിൽ പാസ്റ്റർ മോനി തോമസ് (65) കർതൃസന്നിധിയിൽ
ഡൽഹി : ഐപിസി നോർത്തേൻ റീജിയനിലെ ശുശ്രൂഷകൻ വെണ്ണിക്കുളം കുലത്താക്കൽ ചെള്ളേത്ത് വീട്ടിൽ പാസ്റ്റർ മോനി തോമസ് ( 65) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഡിസം.13 ന് (ബുധൻ) രാവിലെ10 ന് ന്യൂഡൽഹി ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ : ലില്ലി എം. തോമസ് (ചേറാടി, വടക്കാഞ്ചേരി).
മക്കൾ: രോദ സാം തോമസ് (സ്റ്റാഫ് നേഴ്‌സ് ജി. ബി പൻന്ത് ഹോസ്പിറ്റൽ, ന്യൂഡൽഹി), ഡാരിയസ് എം. ജോൺ (ICPF സ്റ്റാഫ് വർക്കർ, ന്യൂഡൽഹി )
മരുമക്കൾ : സാം തോമസ്, മോനു ഡാരിയസ് .
ഐപിസി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജിന്റെ ഭാര്യാ സഹോദരനാണ്.
സഹോദരങ്ങൾ : മേരിക്കുട്ടി പൗലോസ് (എടയാറന്മുള), അമ്മിണി ബേബി (പാലക്കാട്), ഏലിയാമ്മ ജോൺ (ന്യൂഡൽഹി), Rtd. Sub. മേജർ സി.ജെ ശാമുവേൽ (കുഞ്ഞുമോൻ, വെണ്ണിക്കുളം), പരേതയായ ലീലാമ്മ ഏബ്രഹാം (ആലപ്പുഴ), റോസമ്മ ചാക്കോ (കവിയൂർ), വർഗീസ് തോമസ് ജോൺ (തങ്കച്ചൻ, ന്യൂഡൽഹി)