വി.എ.സണ്ണി (സണ്ണി മഴുക്കീർ-75) യുടെ സംസ്കാരം ഓഗ. 28 ന്


വി.എ.സണ്ണി (സണ്ണി മഴുക്കീർ-75) യുടെ  സംസ്കാരം ഓഗ. 28 ന്
ad
ad
ad

കല്ലിശ്ശേരി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറിയും മലയാള മനോരമയുടെ ആദ്യകാല പ്രാദേശിക ലേഖകനും ഏജന്റുമായിരുന്ന മഴുക്കീർ വെള്ളവന്താനത്ത് വി.എ. സണ്ണിയുടെ (മാത്തുക്കുട്ടി ഏബ്രഹാം–75) സംസ്കാരം ഓഗസ്റ്റ് 28 വെള്ളിയാഴ്ച നടക്കും.

ad
ad
ad

രാവിലെ 9ന് മഴുക്കീർ ചർച്ച് ഓഫ് ഗോഡ് സഭാഹാളിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന്  സംസ്കാരം ഉച്ചയ്ക്ക് ഒന്നിന് സഭാ സെമിത്തേരിയിൽ. 

ഭാര്യ: പ്രഭ സണ്ണി, കല്ലിശ്ശേരി കുറ്റിയിൽ കുടുംബാംഗമാണ്.

മക്കൾ: ബിനു മാത്യു (മലയാള മനോരമ ഏജന്റ്), ഗുഡ്ന്യൂസ് വാരിക കോർഡിനേറ്റിംഗ് എഡിറ്റർ നിബു വെള്ളവന്താനം (യുഎസ്എ). അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ നിബു വെള്ളവന്താനം പിസിഎൻഎകെ. നാഷണൽ ട്രഷറാർ, ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി, പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്കൻ ചാപ്റ്റർ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

മരുമക്കൾ: അഭയ ബിനു, ഡോ.സിജി മാത്യു. കൊച്ചുമക്കൾ: ബെഞ്ചമിൻ, ബെനീറ്റ.

സഹോദരങ്ങൾ: വി.എ. ജോസ് (നാഷണൽ പോലീസ് അക്കാദമി മുൻ ഉദ്യോഗസ്ഥൻ), ലീലാമ്മ രാജൻ (കൈപ്പുഴ, റാന്നി).

ഗുഡ്ന്യൂസിൻ്റെ ആദ്യകാല ലേഖകനും എഴുത്തുകാരനും ആയിരുന്നു. സണ്ണി മഴുക്കീർ എന്നായിരുന്നു തൂലികനാമം. സണ്ണി മഴുക്കീരിൻ്റെ (മാത്തുക്കുട്ടി ഏബ്രഹാം) വേർപാടിൽ ഗുഡ്ന്യൂസ് എഡിറ്റോറിയൽ ബോർഡ് ദുഃഖം രേഖപ്പെടുത്തി. 

ad
ad
ad
ad
ad
ad
ad
ad
ad

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറിയായ നിബു വെള്ളവന്താനത്തിൻ്റെ പിതാവ് സണ്ണി മഴുക്കീരിൻ്റെ വേർപാടിൽ ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ കൗൺസിലും അനുശോചനം അറിയിച്ചു. 

നിബു വെള്ളവന്താനത്തിൻ്റെ പിതാവ് സണ്ണി മഴുക്കീരിൻ്റെ വേർപാടിൽ  ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ജനറൽ കൗൺസിലും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ നോർത്ത് അമേരിക്കൻ ചാപ്പ്റ്ററും അനുശോചനം അറിയിച്ചു.

പിസിഎൻഎകെയുടെ ജനറൽ ട്രഷററായ നിബു വെള്ളവന്താനത്തിൻ്റെ പിതാവ് സണ്ണി മഴുക്കീരിൻ്റെ വേർപാടിൽ പിസിഎൻഎകെ എക്സിക്യൂട്ടീവ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.

ad
ad
ad
ad
ad
ad
ad
ad
ad

ബാംഗ്ലൂരിലെ മാധ്യമപ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി നിബു വെള്ളവന്താനത്തിൻ്റെ പിതാവിൻ്റെ വേർപാടിൽ ബിസിപിഎ കുടുംബാംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.

വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ

Advertisement