മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തന മികവിൽ ഫിലഡൽഫിയ ചർച്ച് ഡാളസ് ; കൺവെൻഷൻ നവം. 19 മുതൽ
ഡാളസ് : മുപ്പതു വർഷം പൂർത്തിയാക്കുന്ന ഫിലഡൽഫിയ പെന്തെക്കോസ്റ്റൽ ദൈവസഭയുടെ വാർഷികത്തോട് അനുബന്ധിച്ചുള്ള കൺവെൻഷൻ നവംബർ 19 മുതൽ 21 വരെ ഫിലാഡൽഫിയ ഹാളിൽ (Rowlett) നടക്കും. ഫാമിലി സെമിനാർ ശനിയാഴ്ച നടക്കും. പാസ്റ്റർ സാം വർഗീസ് മുഖ്യപ്രഭാഷണം നിർവഹിക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.സി. ജേക്കബ് നേതൃത്വം നൽകും.
1996 ജനുവരിയിൽ ഗാർലൻഡിൽ ആരംഭിച്ച ആത്മീയ കൂട്ടായ്മ ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചും, മിഷൻ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയും പ്രവർത്തിച്ചുവരുന്നു.
Advertisement































