പുനലൂർ ബഥേൽ ബൈബിൾ കോളേജ് സ്മരണികയിലേക്ക് ചരിത്രരേഖകൾ അയയ്ക്കാം
പുനലൂർ: 1914 -ൽ രൂപീകൃതമായ അസംബ്ലിസ് ഓഫ് ഗോഡ്, അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ വേദപാഠശാലയാണ് ബഥേൽ ബൈബിൾ കോളേജ്. 1927 - ൽ മാവേലിക്കരയിൽ ആരംഭിച്ച ബഥേൽ 1948 മുതൽ പുനലൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു. 2026 - 27 അധ്യയനവർഷം ബഥേലിൻ്റെ ശതാബ്ദി വർഷമായി ആഘോഷിക്കുകയാണ്.
2027 ഏപ്രിൽ 20, 21 തീയതികളിൽ നടക്കുന്ന സമാപന സമ്മേളനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ചരിത്ര സ്മരണികയിൽ ഉൾപ്പെടുത്തുന്നതിന് താഴെപ്പറയുന്ന ചരിത്രരേഖകൾ കൈവശമുളളവർ ദയവായി അയയ്ച്ചു നൽകണമെന്ന് ചീഫ് എഡിറ്റർ ഡി. മാത്യൂസ് പറഞ്ഞു.
1. ബഥേൽ ബൈബിൾ കോളേജ് വർഷംതോറും പ്രസിദ്ധീകരിക്കാറുളള വാർഷിക പതിപ്പുകൾ (1997നു മുൻപുള്ളവ), തത്തുല്യമായ മറ്റ് പ്രസിദ്ധീകരണങ്ങൾ.
2. അമൂല്യ ചിത്രങ്ങൾ - ബിരുദദാന ചടങ്ങുകൾ, മറ്റ് പ്രത്യേക സമ്മേളനങ്ങൾ, ബിരുദധാരികളുടെ ഗ്രൂപ്പ് ഫോട്ടോകൾ, മുൻകാല അധ്യാപകരുടെ ഫോട്ടോകൾ.
3. 1970 വരെ ബിരുദധാരികൾക്ക് നൽകിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ.
4. ഹോം മിഷണറി കൗൺസിൽ (HMC) മുഖാന്തരം സ്ഥാപിതമായ സഭകളുടെ സംബന്ധമായ വിവരങ്ങൾ (സ്ഥാപകൻ, സ്ഥാപിത വർഷം, ഇപ്പോഴത്തെ സ്ഥിതി). ബഥേൽ പൂർവ്വ വിദ്യാർത്ഥിക ളാൽ എ. ജി. നോർത്ത് ഇന്ത്യൻ മിഷൻ്റെ ഭാഗവും സ്ഥാപിതമായ സഭകളും ഈ കൂട്ടത്തിൽ ഉൾപ്പെടുത്താം.
5. ബഥേലിലെ പൂർവ്വ വിദ്യാർത്ഥികൾ മുഖാന്തരം കേരളത്തിന് അകത്തും പുറത്തും ഇതര പെന്തക്കോസ്ത് സഭകളുടെ ഭാഗമായി സ്ഥാപിതമായ സഭകൾ സംബന്ധിച്ച വിവരങ്ങൾ (സ്ഥാപകൻ, സ്ഥാപിത വർഷം, ഉൾപ്പെട്ടു നിൽക്കുന്ന സഭാ വിഭാഗം, ഇപ്പോഴത്തെ സ്ഥിതി)
മുകളിൽ പറയപ്പെട്ടവയിൽ ഏതെങ്കിലും വിഷയങ്ങൾ സംബന്ധിച്ച് ആധികാരിക രേഖകൾ കയ്യിലുളളവർ നേരിട്ടോ അല്ലാതെയോ (വാട്സ്ആപ്പ്, ഐ-മെയിൽ) മുഖാന്തരം 2026 ഡിസംബർ 31 -ന് മുമ്പ്അയയ്ക്കണം. വാട്സ്ആപ്പ്: +91 9446600209. ഇ-മെയിൽ: centenary2027@gmail.com
Advertisement































