റ്റിപിഎം തൃശൂർ സെന്റർ അസി.പാസ്റ്റർ എ.ജി. ജോൺ(ഷാജി -55) കർതൃസന്നിധിയിൽ

റ്റിപിഎം തൃശൂർ സെന്റർ അസി.പാസ്റ്റർ എ.ജി. ജോൺ(ഷാജി -55) കർതൃസന്നിധിയിൽ

തൃശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശൂർ സെന്റർ അസിസ്റ്റൻ്റ് പാസ്റ്റർ എ.ജി.ജോൺ (ഷാജി -55) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജനുവരി 24 വെള്ളി രാവിലെ 10ന് തൃശൂർ സെന്റർ (വിലങ്ങന്നൂർ ) ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം സഭാ സെമിത്തേരിയിൽ

മൂന്ന് പതിറ്റാണ്ടിലധികം ( 33 വർഷം ) വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു. റാന്നി വെച്ചൂച്ചിറ എബനേസർ വില്ലയിൽ എ ജോർജിന്റെയും മേരിക്കുട്ടി ജോർജിന്റെയും മകനാണ്.