പ്രവാസികളെ ചേർത്ത് നിർത്താം; ഏപ്രിൽ 17 നാളെ പ്രാർഥനയ്ക്ക് ആഹ്വാനം

പ്രവാസികളെ ചേർത്ത് നിർത്താം; ഏപ്രിൽ 17 നാളെ പ്രാർഥനയ്ക്ക് ആഹ്വാനം

കോട്ടയം: പശ്ചിമേഷ്യൻ യുദ്ധം തെല്ലൊന്നുമല്ല പ്രവാസികളെ ബാധിച്ചിരിക്കുന്നത്. യുദ്ധം ആഴ്‌ചകൾ പിന്നിടുമ്പോൾ ഗൾഫ് മലയാളികളുടെ ആശങ്കകളും വർധിക്കുകയാണ്. ചിലരുടെയെല്ലാം ജോലികൾ വർക്ക് ഫ്രം ഹോം രീതിയിലേയ്ക്കായി. ശമ്പളം പലർക്കും മുഴുവൻ കിട്ടാത്ത സ്ഥിതിയായി. പലരും പിരിച്ചുവിടൽ ഭയത്തിലായി. ബിസിനസ്സുകൾ നഷ്ടത്തിലായി. പലരുടെയും അന്തർദേശീയ യാത്രകൾ മുടങ്ങുന്നത് പതിവായി. മിഡിൽ ഈസ്റ്റിലെ പല സഭകളിലും ആരാധനകൾ ഓൺ ലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറി. ഇത്തരത്തിൽ മാനസിക പിരിമുറുക്ക ത്തിലാണ് വിദേശ മലയാളികളും അവരുടെ കുടുംബങ്ങളും.

നമ്മുടെ പ്രവാസി സഹോദങ്ങളെ ചേർത്ത് നിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ നാടിൻ്റെ പ്രതിസന്ധിഘട്ടങ്ങളിൽ നമ്മെ ചേർത്ത് നിർത്തിയവരാണ് പ്രവാസികൾ. നമുക്ക് അവർക്കു വേണ്ടി പ്രാർഥിക്കാം.

ഏപ്രിൽ 17 വെള്ളിയാഴ്‌ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പ്രവാസികൾക്ക് വേണ്ടിയും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനും ഗുഡ്‌ന്യൂസ് പ്രാർഥനയ്ക്ക് ആഹ്വാനം ചെയ്യുകയാണ്. അന്നേ ദിവസം ഗുഡ്‌സ് വായനക്കാർ എല്ലാവരും നമ്മുടെ കൂട്ടുസഹോദരങ്ങൾ ക്കായി ഉപവസിച്ചു പ്രാർഥിക്കാൻ അപേക്ഷിക്കുന്നു. ഗുഡ്‌ന്യൂസിന്റെ ലോകമെമ്പാടുമുള്ള ചാപ്റ്ററുകളും, പ്രവർത്തകരും അന്നേ ദിവസം പ്രാർഥനാദിനമായി വേർതിരിക്കും.

നമുക്ക് കൈകോർക്കാം, നമ്മുടെ കുട്ടുസഹോദരങ്ങൾക്കായി പ്രാർ ഥിക്കാം. യുദ്ധഭീതി പൂർണമായും ഒഴിയാനും, സമാധാനം നിലനിൽക്കു വാനും ദൈവത്തോട് യാചിക്കാം.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement