ഐപിസി പാലക്കാട് സോണൽ PYPA-യ്ക്ക് പുതിയ നേതൃത്വം


ഐപിസി പാലക്കാട് സോണൽ PYPA-യ്ക്ക് പുതിയ നേതൃത്വം
ad
ad
ad

പാലക്കാട്: പിവൈപിഎ പാലക്കാട് സോണിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സുവി. എബിമോൻ ഒലവക്കോട് (പ്രസിഡന്റ്), സുവി.സതീഷ് കെ.ടി, സുവി.അജിത് കെ (വൈസ് പ്രസിഡന്റുമാർ), സുവി. തോമസ് ജോർജ് പാലക്കാട് നോർത്ത് (സെക്രട്ടറി), സുവി.സാജൻ, സാം ഫിലിപ്പ് തോമസ് (ജോയിന്റ് സെക്രട്ടറിമാർ), എഡ്വിൻ പോൾസൺ പാലക്കാട് നോർത്ത് (ട്രഷറർ) , ബ്രദർ ഐസക് ജെയിംസ് (മീഡിയ കൺവീനർ), ബ്രദർ ജോഷ്വ ബിനു ജോൺ (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ്  ഭാരവാഹികൾ. ഇവരെ കൂടാതെ സുവി. ജോസ് തങ്കച്ചൻ, സുവി. ജിജോ കെ. ചെറിയാൻ, സുവി. ജോസഫ് ജോൺ (സുനിൽ), ബ്രദർ ഹാഡ്സൺ കെ. സിജു, ബ്രദർ സുജയ്, ബ്രദർ ജസ്റ്റസ് എന്നിവർ കമ്മിറ്റി അംഗങ്ങളായും ചുമതലയേറ്റു.

ad
ad
ad

ഐപിസി പാലക്കാട് ടൗൺ ചർച്ചിൽ  നടന്ന പൊതുയോഗത്തിൽ സോണൽ പ്രസിഡന്റ് പാസ്റ്റർ ചാക്കോ ദേവസ്യാ, ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ എബ്രഹാം വടക്കേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്. ജില്ലയിലെ വിവിധ സെന്ററുകളിൽ നിന്നുള്ള ഭാരവാഹികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പാലക്കാട് ജില്ലയിലെ ആത്മീയ മുന്നേറ്റത്തിനും യുവജന പ്രവർത്തനങ്ങൾക്കും പുതിയ ഭരണസമിതി മികച്ച കൈത്താങ്ങായി മാറട്ടെയെന്ന് പാസ്റ്റർ ചാക്കോ ദേവസ്യാ ആശംസിച്ചു.

വാർത്ത: സുവി.ജിജോ പാലക്കാട്