'യഹോവ നല്ലവനല്ലോ ' ഗാനം പുറത്തിറക്കി
'യഹോവ നല്ലവനലോ' എന്ന പേരിൽ പുതിയ മ്യൂസിക് ആൽബം പ്രകാശനം ചെയ്തു. പാസ്റ്റർ ജോയ്സ് ബേബി ചെറിയാൻ എഴുതിയ ഗാനങ്ങൾ അബ്ബ വർഷിപ്പിൻ്റെ ബാനറിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. ഡിപിസി (DPC) സഭയിൽ നടന്ന മീറ്റിംഗിൽ ഐപിസി ഈസ്റ്റേൺ റീജിയൺ പ്രസിഡൻ്റ് പാസ്റ്റർ സാം സത്യമണി ഉദ്ഘാടനം നിർവഹിച്ചു. ഐപിസി ഈസ്റ്റേൺ റീജിയൺ സെക്രട്ടറി കുര്യൻ മാത്യു, ഡാനിയേൽ ജേക്കബ് , അനു അടൂർ, പാസ്റ്റർ ആരോൺ ഫിലിപ്പ് എന്നിവർ ആശംസകൾ പറഞ്ഞു. ഡിപിസി ക്വയർ ടീം ഈ ഗാനം ആലപിച്ചു. ജോൺ ബേബി പ്രോഗ്രാമിന് നേതൃത്വം നൽകി .
പാസ്റ്റർ അനിൽ അടൂർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനു അടൂർ സംഗീതവും പ്രിൻസ് ഡാനി അടൂർ ഓർകസ്ട്രഷേനും നിർവഹിച്ചു.
പാസ്റ്റർ ജോയ്സ് ബേബി ചെറിയാൻ തൻ്റെ 30 വർഷത്തെ പ്രവാസജീവിതത്തിലും മറ്റും ഉണ്ടായ തീഷ്ണാനുഭവങ്ങളിൽ രചിച്ച വരികൾ ഏറെ ശ്രദ്ധേയമാണ്. കുമ്പനാട് ആദ്യകാല പെന്തെക്കോസ്ത് വിശ്വസിയായ എൻ എം ചെറിയന്റെ (നീരുവിലായിൽ സൈക്കിൾ പാപ്പിച്ചായൻ) കൊച്ചുമകനാണ് പാസ്റ്റർ ജോയ്സ് ബേബി ചെറിയാൻ. ഭാര്യ: സിനി ജോയ്സ്, മക്കൾ : സാറാ ജോയ്സ്, സെഫന്നി ജോയ്സ്.
Advertisement





























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































