ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ - മാവേലിക്കര റീജിയൺ കൺവൻഷൻ ഫെബ്രു. 4 മുതൽ
മാവേലിക്കര: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ - മാവേലിക്കര റീജിയൺ കൺവൻഷൻ ഫെബ്രു. 4 മുതൽ 8 വരെ പെണ്ണുക്കര (പൂമല) ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ നടക്കും. റീജിയൻ പ്രസിഡണ്ട് പാസ്‌റ്റർ അലക്സാണ്ടർ ഫിലിപ്പ് ഉത്‌ഘാടനം നിർവഹിക്കും.
ദിവസവും വൈകിട്ട് 6 മണി മുതൽ പൊതുയോഗങ്ങൾ നടക്കും. പാസ്റ്റർമാരായ ഫിന്നി ജേക്കബ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റ്), സജു മാവേലിക്കര, പോൾ ഗോപാലകൃഷ്‌ണൻ കൊച്ചറ, സാം തോമസ് ദോഹ, പി. സി. ചെറിയാൻ റാന്നി, ജോൺസൺ കെ. ശാമുവേൽ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വൈസ് പ്രസിഡന്റ് ), ജേക്കബ് ജോർജ് കെ. (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവല്ല സോണൽ ഡയറക്ടർ), ഫിന്നി വർഗ്ഗീസ്, യു.എസ്.എ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റീജിയൺ അസ്സോസിയേറ്റ് പാസ്റ്റർ), ടി.ജി. ജെയിംസ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ പാസ്റ്റർ), ജെയിംസ് ശാമുവേൽ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മാവേലിക്കര സെന്റർ പാസ്‌റ്റർ) എന്നിവർ പ്രസംഗിക്കും.
പാസ്‌റ്റേഴ്‌സ് & ഫാമിലി കോൺഫറൻസ്, വനിതാസമാജം സമ്മേളനം, സിഇഎം - സൺഡേസ്‌കൂൾ സംയുക്തസമ്മേളനം എന്നിവയും നടക്കും. ശാരോൻ റീജിയൻ ക്വയർ ഗാനശിശ്രൂഷ നിർവഹിക്കും. സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും. പാസ്‌റ്റർ ബിജു ഏബ്രഹാം,പാസ്റ്റർ ജോൺസൺ തോമസ്, പാസ്‌റ്റർ ജെയിംസ് ചാക്കോ എന്നിവർ പബ്ലിസിറ്റി കൺവീനേഴ്‌സായി പ്രവർത്തിക്കുന്നു.
Advertisement

















































































