ശാരോൻ ഫെല്ലോഷിപ്പ് യുകെ & അയർലൻഡ് റീജിയൻ യൂത്ത് കോൺഫറൻസ് ഒക്ടോ. 24-ന്
ബെവർലി(യു.കെ): ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ & അയർലൻഡ് റീജിയൻ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെയും (സിഇഎം) സൺഡേ സ്കൂൾ ഡിപ്പാർട്ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസ് ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ യു.കെയിലെ ബെവർലിയിൽ (Beverley) നടക്കും.
ഡോ.റേമി ടോക്കോയാണ് (Dr. Remy Toko) കോൺഫറൻസിലെ മുഖ്യപ്രഭാഷകൻ. ഡോ. വി.ജെ. സാംകുട്ടി ഫാമിലി സെഷനും, ഡോ. സൗമ്യ പ്രൈസ് കുട്ടികൾക്കായുള്ള സെഷനുകൾക്കും നേതൃത്വം നൽകും. പാസ്റ്റർ സിബിൻ കുര്യനും ശാരോൻ യൂത്ത് ക്വയറും സംഗീത ശുശ്രൂഷ നയിക്കും.
കുട്ടികൾക്ക് ആത്മീയ ഉണർവ്വേകുന്ന സെഷനുകളും, കുടുംബജീവിതത്തെ ശക്തിപ്പെടുത്തുന്ന പ്രഭാഷണങ്ങളും ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വേദി :
Let Loose Adventure Park, Hull Rd, Woodmansey, Beverley, HU17 0RS




