യുഎസിന് ഇനി സുവർണ്ണകാലം: ട്രംപ്

യുഎസിന് ഇനി സുവർണ്ണകാലം: ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ സുവർണകാലഘട്ടം തുടങ്ങിയെന്ന് ട്രംപ്. അമേരിക്കയെ കൂടുതൽ മഹത്തരമാക്കും, നീതിപൂർവമായ ഭരണം നടപ്പാക്കും. അമേരിക്കയുടെ വിമോചനദിനമാണിന്നെന്ന് അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റം അവസാനിപ്പിക്കും. അമേരിക്ക-മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. തെക്കൻ അതിർത്തിയിയേലേക്ക് സൈന്യത്തെ അയക്കും.

ട്രാൻസ്ജെൻഡേഴ്‌സിന് തിരിച്ചടി. യുഎസിൽ ഇനി സ്ത്രീയും പുരുഷനും മാത്രം. മറ്റ് ലിംഗങ്ങൾ നിയമപരമായി അനുവദിക്കില്ലെന്ന് പറഞ്ഞ് ട്രംപ് നയം വ്യക്‌തമാക്കി. പാനമ കനാലിൻമേലുള്ള അധികാരം തിരിച്ചുപിടിക്കുമെന്ന് ട്രംപ്. പാനമ കനാലിന്റെ അധികാരം വിട്ടു നൽകിയത് മണ്ടത്തരമാണ്. കനാൽ ചൈന നിയന്ത്രിക്കുന്നുവെന്ന വാദം വീണ്ടുമുയർത്തി ട്രംപ്. മെക്സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്ന അവകാശവാദം ആവർത്തിച്ച് ട്രംപ്.

യുഎസിന്റെ 47-ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്‌തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്‌ഞ നടന്നത്. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസാണ് ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തത്‌. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം തിങ്കളാഴ്‌ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്‌ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.

സത്യപ്രതിജ്‌ഞാ ചടങ്ങിൽ ട്രംപിന്റെ തൊട്ടടുത്തു തന്നെ സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോ ബൈഡൻ സ്‌ഥാനം പിടിച്ചിരുന്നു. ട്രംപിൻ്റെ ഭാര്യ മെലാനിയ ട്രംപ്, വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ് എന്നിവരും വേദിയിലുണ്ടായിരുന്നു. വൈറ്റ് ഹൗസിലെത്തി ജോ ബൈഡന്റെയും ഭാര്യ ജിൽ ബൈഡന്റെയും ആതിഥേയത്വത്തിലുള്ള ചായ സൽക്കാരത്തിൽ പങ്കെടുത്തതിനുശേഷമാണ് ട്രംപ് സത്യപ്രതിജ്‌ഞാ വേദിയിലെത്തിയത്.

വാഷിങ്ടൺ ഡിസിയിലെ സെന്റ്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം.

സത്യപ്രതിജ്ഞ ബൈബിളില്‍ തൊട്ട്; പുറത്ത് അരലക്ഷം ബൈബിള്‍ വിതരണം ചെയ്യും; അധികാരമേല്‍ക്കാന്‍ ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ് 

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയുടെ നാല്‍പ്പത്തിയേഴാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ജനു. 20 ഇന്ത്യൻ സമയം രാത്രി 10.30ന് സത്യപ്രതിജ്‌ഞ ചെയ്യും. വിശുദ്ധ ബൈബിളിൽ തൊട്ടാണു സത്യപ്രതിജ്ഞ നടക്കുക. ഡൊണാള്‍ഡ് ട്രംപ് ലിങ്കൺ ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിക്കും. 1861ൽ ഏബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളാണ് ലിങ്കൺ ബൈബിൾ എന്നറിയപ്പെടുന്നത്.

ബൈബിളിൽ കൈവച്ച് 35 വാക്കുകളുള്ള സത്യവാചകം ട്രംപ് ചൊല്ലും. ചീഫ് ജസ്‌റ്റിസ് ജോൺ റോബർട്ട്സ് വാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കു പ്രാരംഭമായി നടക്കുന്ന പ്രാർത്ഥനയ്ക്ക് ന്യൂയോർക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ നേതൃത്വം നൽകും. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്സായിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക. നിയുക്ത വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ആണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലുക. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് തന്റെ മുത്തശി സമ്മാനിച്ച ബൈബിളിൽ തൊട്ടാകും സത്യവാചകം ചൊല്ലുക. തുടർന്നാണ് ട്രംപിന്റെ ഊഴം.

അതേസമയം ഫ്ലോറിഡ ആസ്ഥാനമായുള്ള ക്രിസ്ത്യൻ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ നിരവധി സന്നദ്ധപ്രവർത്തകർ ഇന്ന് തിങ്കളാഴ്ച നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ വേളയിൽ പതിനായിരക്കണക്കിന് ബൈബിൾ വിതരണം ചെയ്യുവാന്‍ ഒരുങ്ങുന്നുണ്ട്. അന്‍പതിലധികം സന്നദ്ധപ്രവർത്തകർ 50,000 ബൈബിൾ കോപ്പികള്‍ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവർക്ക് കൈമാറുമെന്ന് സുവിശേഷക സംഘടനയായ ഫെയ്ത്ത് & ലിബർട്ടി അറിയിച്ചു. 

സീഡ്‌ലൈൻ ഇൻ്റർനാഷണലിൻ്റെയും ഹോപ്പ് ടു ദ ഹില്ലിൻ്റെയും സഹായത്തോടെയാണ് പദ്ധതി. വിശുദ്ധ യോഹന്നാന്റെ സുവിശേഷവും റോമാക്കാര്‍ക്ക് എഴുതിയ ലേഖനങ്ങളും ഉള്‍പ്പെടെയുള്ള ബൈബിളിന്റെ പുതിയ നിയമ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്യാനാണ് ഇവരുടെ തീരുമാനം.

Advertisement